അടൂരിനെതിരേയും ഒളിയമ്പ്

കാഞ്ചീവരം പോലൊരു ചിത്രം സംവിധാനം ചെയ്യാനായതില്‍ അല്പം അങ്കാരവും തോന്നിയിട്ടുണ്ട്. 365 ദിവസം ഓടിയ ചിത്രം പോലൊരു സിനിമ എടുക്കാനും പ്രസിഡന്റിന്റെ അവാര്‍ഡ് നേടിയ കാഞ്ചീവരം പോലൊരു സിനിമയെടുക്കാനും കഴിഞ്ഞത് എനിക്കു മാത്രമാണ്.
അടൂര്‍ ഗോപാലകൃഷ്ണനും ടിവി ചന്ദ്രനും അടക്കമുള്ള പ്രതിഭകളുടെ ചിത്രങ്ങളെ മറികടന്നാണ് എന്റെ സിനിമ ഇന്ത്യയിലെ ഏറ്റവും നല്ല സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം എന്നെപ്പോലെ 365 ദിവസം ഓടുന്ന സിനിമ ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. അവരുടെ മനസ്സില്‍ അത്തരം സിനിമകളില്ല-പ്രിയന്‍ പറഞ്ഞു.
കാഞ്ചീവരം പോലെ തന്നെ കാലാപാനിയും ഒരു നല്ല ചിത്രമായിരുന്നു. എന്നാല്‍ അത് വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. കാഞ്ചീവരം എടുത്തപ്പോള്‍ അതിലെ കച്ചവടത്തെ കുറിച്ച് ആലോചിച്ചില്ല. എന്നാല്‍ കാലാപാനി ചെയ്തപ്പോള്‍ അതില്‍ കൊമേഷ്യലിസം കുത്തിതിരുകിയതിനാലാണ് ചിത്രം പരാജയപ്പെട്ടതെന്നും പ്രിയന്‍ പറയുന്നു.
കാഞ്ചീവരം പോലെ മറ്റൊരു ചിത്രവും സംവിധായകന്റെ മനസ്സിലുണ്ട്. അധികം വൈകാതെ തന്നെ ഹിന്ദിയില്‍ ഇത്തരമൊരു ചിത്രമെടുക്കുമെന്നും പ്രിയന്‍ ഉറപ്പു നല്‍കുന്നു.
പ്രിയന്‍ ചിത്രങ്ങളിലധികവും പ്രേക്ഷകര്‍ കണ്ടത് മോഹന്‍ലാലിനെയാണ്. മലയാളത്തിലെ മറ്റൊരു സൂപ്പര്‍താരത്തെ വച്ച് സംവിധായകന്‍ അധികം ചിത്രങ്ങളെടുത്തിട്ടില്ല. ഇതിന്റെ കാരണവും പ്രിയന്‍ വ്യക്തമാക്കി
അടുത്ത പേജില്‍


Click it and Unblock the Notifications