മമ്മൂട്ടിയ്ക്ക് വേണ്ടി കഥയുണ്ടാക്കാനാവുന്നില്ല

മമ്മൂട്ടിയ്ക്ക് വേണ്ടി കഥകള്‍ ഉണ്ടാക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടു തന്നെ തന്റെ ചിത്രത്തില്‍ മമ്മൂട്ടിയെ സഹകരിപ്പിക്കാന്‍ പറ്റുന്നില്ല. എപ്പോഴും മോഹന്‍ലാലിന് പറ്റിയ കഥകളാണ് കിട്ടാറുള്ളത്. ബോധപൂര്‍വ്വമല്ല താന്‍ മമ്മൂട്ടിയെ വച്ച് ചിത്രമെടുക്കാത്തതെന്നും സംവിധായകന്‍.
പ്രിയന്റെ അടുത്ത സുഹൃത്തായ മുകേഷിനേയും മിക്ക ചിത്രങ്ങളിലും കാണാറില്ല. ഇതിനും സംവിധായകന് മറുപടിയുണ്ട്. ഏറ്റവും അടുത്തവരേയും സുഹൃത്തുക്കളേയും അഭിനയിപ്പിക്കാനുള്ള കലാരൂപമല്ല സിനിമ. അങ്ങനെയെങ്കില്‍ മറ്റു പലരേയുമാവും എന്റെ സിനിമകളില്‍ കാണുക.
മുകേഷ് നല്ല നടനാണ്. വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ നല്‍കുന്ന നടന്‍. അത്തരത്തിലുളള ഒരാളെ അഭിനയിപ്പിക്കുമ്പോള്‍ അതിന് പറ്റിയ റോളുകള്‍ കൊടുക്കണം. അത്തരം റോളുകള്‍ ഉണ്ടായപ്പോഴൊക്കെ മുകേഷിനെ തന്റെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രിയന്‍ പറയുന്നു.
അടുത്ത പേജില്‍


Click it and Unblock the Notifications