ഉണ്ണി മകുന്ദനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിയ്ക്കുന്ന സ്ത്രീ, നടന്റെ പരാതിയില്‍ അന്വേഷണം

By Aswini

Recommended Video

'ഉണ്ണി മുകുന്ദൻ പീഡിപ്പിച്ചെന്ന് പരാതി നല്‍കും', യുവതിയുടെ ഭീഷണി | filmibeat Malayalam

മസില്‍ മാന്‍ എന്നൊക്കെ ഉണ്ണി മുകുന്ദന്റെ പേരിനൊപ്പം ആരാധകര്‍ ചാര്‍ത്തി കൊടുത്തതാണ്. എന്നാല്‍ ഉണ്ണി മുകുന്ദന്‍ പരമ ശുദ്ധനാണ്. മസിലും പെരുപ്പിച്ച് ആരുടെ അടുത്തും തന്റെ വീര്യം കാണിക്കാന്‍ പോവാറില്ല. അതുകൊണ്ട് തന്നെ ആവശ്യമില്ലാത്ത പൊല്ലാപ്പുമില്ല.

എന്നാല്‍ ഇപ്പോഴിതാ ഉണ്ണി മുകുന്ദനെ ഒരു യുവതി ഭീഷണിപ്പെടുത്തുന്നു. സിനിമാ മേഖലയില്‍ പ്രവൃത്തിയ്ക്കുന്ന ഒരു യുവതി തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിയ്ക്കുന്നു എന്ന ഉണ്ണി മുകുന്ദന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സുഹൃത്തുക്കള്‍ക്കൊപ്പം

സുഹൃത്തുക്കള്‍ക്കൊപ്പം

യുവതിയും സുഹൃത്തുക്കളുമാണ് തന്നെ ഭീഷണിപ്പെടുത്തുന്നത് എന്നാണ് ഉണ്ണി മുകരുന്ദന്റെ പരാതി. കൊച്ചി സ്വദേശിയായ യുവതിയും ഇവരുടെ അഭിഭാഷകന്‍ ഉള്‍പ്പെട്ട മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തുന്നു എന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു.

തിരക്കഥ ചര്‍ച്ചയ്ക്ക് വിളിച്ചു

തിരക്കഥ ചര്‍ച്ചയ്ക്ക് വിളിച്ചു

ആരോപണ വിധേയയായ യുവതി ആവശ്യപ്പെട്ടത് അനുസരിച്ച് ചേരനല്ലൂരിലെ ഒരു ഫഌറ്റില്‍ കഴിഞ്ഞ മാസം തിരക്കഥയുടെ ചര്‍ച്ചയ്ക്കായി ഉണ്ണി പോയിരുന്നു. കഥ ഇഷ്ടപ്പെടാത്തതിനാല്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് ഉണ്ണി അറിയിക്കുകയും ചെയ്തു.

പിന്നെ ഭീഷണി

പിന്നെ ഭീഷണി

എന്നാല്‍ പിന്നീട് നേരിട്ടും അല്ലാതെയും ഫോണില്‍ വിളിച്ച് വന്‍ തുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. ഒറ്റപ്പാലത്ത് സ്ഥിരതാമസമാക്കിയ ഉണ്ണി മുകുന്ദന്‍ ഒറ്റപ്പാലം സിഐയ്ക്കാണ് പരാതി നല്‍കിയത്. പരാതി അന്വേഷണത്തിനായി ചേരനല്ലൂര്‍ എസ്‌ഐക്ക് കൈമാറി.

തമിഴില്‍ തുടക്കം

തമിഴില്‍ തുടക്കം

അഭിനയ മോഹവുമായി പന്ത്രണ്ടാം ക്ലാസില്‍ വച്ച് പഠിപ്പ് നിര്‍ത്തിയ ഉണ്ണി മുകുന്ദന്‍ സീഡന്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയാരങ്ങേറ്റം കുറിയ്ക്കുന്നത്. നന്ദനത്തിന്റെ തമിഴ് റീമേക്കായ സീഡനില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായിട്ടാണ് ഉണ്ണി എത്തിയത്.

മലയാളത്തിലേക്ക്

മലയാളത്തിലേക്ക്

മമ്മൂട്ടിയ്‌ക്കൊപ്പമാണ് ഉണ്ണി മുകുന്ദന്‍ മലയാള സിനിമയിലെത്തിയത്. ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അഭിമുഖമായി. ആ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ ബാംങ്കോക്ക് സമ്മര്‍ എന്ന ചിത്രത്തില്‍ ഉണ്ണിയ്ക്ക് നായികനായി അവസരം ലഭിച്ചു.

മല്ലു സിംഗ് ബ്രേക്കായി

മല്ലു സിംഗ് ബ്രേക്കായി

ഉണ്ണി മുകുന്ദന് ബ്രേക്ക് നല്‍കിയ ചിത്രമാണ് മല്ലു സിംഗ്. പൃഥ്വിരാജിനായി വച്ച വേഷം, പൃഥ്വി പിന്മാറിയതോടെ ഉണ്ണിയ്ക്ക് കിട്ടുകയായിരുന്നു. സിനിമ വന്‍ വിജയമാകുകയും ഉണ്ണിയ്ക്ക് ഒരു താരപദവി കിട്ടുകയും ചെയ്തു.

ക്ലച്ചായില്ല

ക്ലച്ചായില്ല

മല്ലു സിംഗിലൂടെ വന്‍ വിജയം നേടിയിട്ടും ഉണ്ണി മുകുന്ദന് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ഏഴാം സൂര്യന്‍, ഇത് പാതിരാ മണല്‍, ഒറീസ, ഡീ കമ്പനി തുടങ്ങിയ സിനിമകളിലൊക്കെ അഭിനയിച്ചുവെങ്കിലും മുന്നോട്ട് നീങ്ങാന്‍ കഴിഞ്ഞില്ല.

വിക്രമാദിത്യനിലൂടെ

വിക്രമാദിത്യനിലൂടെ

ഒടുവില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്‍ തിരിച്ചുവരുന്നത്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം തുല്യമായ വേഷം ചെയ്ത് ഉണ്ണിയും കൈയ്യടി നേടി.

സ്റ്റാര്‍ഡം കിട്ടി

സ്റ്റാര്‍ഡം കിട്ടി

വിക്രമാദിത്യന് ശേഷമാണ് ഉണ്ണിയ്ക്ക് ശരിയ്ക്കുമൊരു സ്റ്റാര്‍ഡം കിട്ടിയത്. തുടര്‍ന്ന് ചെയ്ത ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടുകയോ വാര്‍ത്താ പ്രാധാന്യം ലഭിയ്ക്കുകയോ ചെയ്തവയായിരുന്നു.

തെലുങ്കിലേക്ക്

തെലുങ്കിലേക്ക്

മോഹന്‍ലാലിനൊപ്പം ജനത ഗാരേജ് എന്ന ചിത്രം ചെയ്തുകൊണ്ടാണ് ഉണ്ണി മുകുന്ദന്‍ തെലുങ്കിലേക്ക് പോകുന്നത്. ഒറ്റ ചിത്രത്തിലൂടെ ഹിറ്റായി. ഇപ്പോള്‍ അനുഷ്‌ക ഷെട്ടിയ്‌ക്കൊപ്പമുള്ള ഭാഗത്മതി എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് ഉണ്ണി.

പുതിയ ചിത്രം

പുതിയ ചിത്രം

മമ്മൂട്ടിയ്‌ക്കൊപ്പമുള്ള മാസ്റ്റര്‍ പീസാണ് ഉടന്‍ തിയേറ്ററിലെത്തുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം. അത് കഴിഞ്ഞാല്‍, മമ്മൂട്ടിയ്‌ക്കൊപ്പം കോഴിതങ്കച്ചന്‍ എന്ന ചിത്രത്തിലും ഉണ്ണി കരാറൊപ്പുവച്ചിട്ടുണ്ട്. ഇര, ചാണക്യ തന്ത്രം എന്നിവയാണ് കരാറൊപ്പുവച്ച മറ്റ് ചിത്രങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X