For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് ദിലീപ് പറഞ്ഞ അതേ വാക്കുകള്‍ വീണ്ടും, ഇര ദിലീപിന്റെ കഥയല്ലേ? ടീസര്‍ കണ്ടുനോക്കൂ!

  |

  മലയാള സിനിമയിലെ ജനപ്രിയ നായകനായ ദിലീപിന്റെ വ്യക്തി ജീവിതത്തില്‍ കരിനിഴല്‍ വീഴത്തിയ സംഭവമായിരുന്നു പോയവര്‍ഷത്തില്‍ അരങ്ങേറിയത്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പങ്കുണ്ടോയെന്ന കാര്യം ഇന്നും ദുരൂഹമായി അവശേഷിക്കുകയാണ്. ഇത്തരത്തിലൊരു പ്രവര്‍ത്തിക്ക് പിന്നില്‍ ദിലീപില്ലെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

  ഉണ്ണി മുകുന്ദനെ നായകനാക്കി സൈജു എസ് എസ് സംവിധാനം ചെയ്യുന്ന ഇര എന്ന സിനിമ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വാര്‍ത്തകളിലിടം നേടിയിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ തുടങ്ങിയ സംശയം ബലപ്പെടുത്തുന്ന തരത്തിലുള്ള ടീസറാണ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്.

  സിനിമ ഇറങ്ങുന്നത് വരെ മിണ്ടാതിരിക്കാമോ? പാറുവിന് മുന്നില്‍ പൃഥ്വിയുടെ അഭ്യര്‍ത്ഥന, കാണൂ!

  അവസാന സമയത്ത് ശ്രീദേവിക്കൊപ്പമുണ്ടായിരുന്ന സഹോദരിയുടെ മൗനത്തില്‍ സംശയവുമായി ആരാധകര്‍!

  ഇരയുടെ ടീസര്‍

  ഇരയുടെ ടീസര്‍

  ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷും മിയ ജോര്‍ജും പ്രധാന കഥാപാത്രങ്ങളായ ഇര റിലീസിങ്ങിന് തയ്യാറെടുക്കുകയാണ്. മാര്‍ച്ച് 16നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ഇത് ദിലീപിന്റെ കഥയാണെന്ന തരത്തില്‍ അഭിപ്രായങ്ങളുണ്ടായിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നതോടെ ഇത് വീണ്ടും തെളിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസര്‍ ഈ വാദത്തെ ഊട്ടിയുറപ്പിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ടീസര്‍ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. തിയേറ്ററുകളിലേക്കെത്തുന്നതിന് മുന്‍പ് പുറത്തിറങ്ങുന്ന ടീസര്‍ എന്ന നിലയില്‍ തന്നെ ഇത് ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.

   പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടി

  പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടി

  ഇര എന്ന സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടന്നപ്പോള്‍ തന്നെ ഈ സിനിമ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ജനപ്രിയ നായകനായ ദിലീപിന്റെ ജീവിതത്തിലെ ആ സംഭവമാണ് ചിത്രത്തിന്റെ പ്രമേയമെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള സ്ഥിരീകരണവുമുണ്ടായിരുന്നില്ല. അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചില്ലെങ്കിലും പ്രേക്ഷകര്‍ ഇക്കാര്യം സ്ഥിരീകരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. പുതിയ ടീസറാണ് ഇത് ബലപ്പെടുത്തുന്നതിന് കാരണമായത്.

  ഗോകുല്‍ സുരേഷും ഉണ്ണി മുകുന്ദനും

  ഗോകുല്‍ സുരേഷും ഉണ്ണി മുകുന്ദനും

  സുരേഷ് ഗോപിക്ക് പിന്നാലെ സിനിമയില്‍ തുടക്കം കുറിച്ച ഗോകുല്‍ സുരേഷിന് ഒന്നിനൊന്ന് വ്യത്യസ്തമായ വേഷങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുദ്ദുഗൗ എന്ന സിനിമയിലായിരുന്നു ഈ താരപുത്രന്‍ ആദ്യമായി അഭിനയിച്ചത്. മമ്മൂട്ടി നായകനായെത്തുിയ മാസ്റ്റര്‍പീസില്‍ പ്രധാനപ്പെട്ട കഥാപാത്രമായി ഗോകുല്‍ എത്തിയിരുന്നു. ഇരയിലെ പ്രധാന വേഷത്തില്‍ ഗോകുല്‍ എത്തുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, മിയ, നിരഞ്ജന, മറീന, അലന്‍സിയര്‍, കൈലാഷ് , ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

  തിയേറ്ററുകളിലേക്ക് എത്തുന്നത്

  തിയേറ്ററുകളിലേക്ക് എത്തുന്നത്

  മാര്‍ച്ച് 16 ന് സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യയൊട്ടാകെ ആയി മുന്നൂറോളം തിയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. പുലിമുരുകന്റെ സംവിധായകനായ വൈശാഖും ഉദയ്കൃഷ്ണയും ചേര്‍ന്നാണ് ഇര നിര്‍മ്മിക്കുന്നത്. വൈശാഖന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് സൈജു സ്വതന്ത്ര സംവിധാനത്തിലേക്ക് കടക്കുന്നത്. നവീന്‍ ജോണാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.

  ദിലീപ് അന്ന് പറഞ്ഞ ഡയലോഗ് വീണ്ടും

  ദിലീപ് അന്ന് പറഞ്ഞ ഡയലോഗ് വീണ്ടും

  എന്തിനാ ചേട്ടാ വെറുതെ വായില്‍ തോന്നിയത് വിളിച്ചു പറയുന്നെ, ദിലീപിന്റെ ഈ ഡയലോഗ് സിനിമയിലേതല്ല , നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് ശേഷം കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടയില്‍ തന്നെ വളഞ്ഞ മാധ്യമപ്രവര്‍ത്തകനോട് ദിലീപ് ചോദിച്ച ചോദ്യമായിരുന്നു ഇത്. ഇതേ ഡയലോഗ് ഇനി മുതല്‍ സിനിമയിലേത് കൂടിയായി മാറാന്‍ പോവുകയാണ്. ഗോകുല്‍ സുരേഷ് ഇതേ ഡയലോഗ് ആവര്‍ത്തിക്കുന്ന ടീസറാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇതോടെയാണ് ഇര ദിലീപിന്റെ കഥയല്ലേയെന്ന തരത്തിലുള്ള ചര്‍ച്ചയ്ക്ക് വഴിതെളിയിച്ചത്. കോളിളക്കം സൃഷ്ടിച്ച ഒരു കേസുമായി ബന്ധപ്പെട്ട വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്ന കാര്യത്തില്‍ ഇനി സംശയം വേണ്ട.

  ടീസര്‍ കാണൂ

  ഇരയുടെ ടീസര്‍ കാണൂ

  English summary
  Ira new teser viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X