ഒടിടി യിലും മലയാള സിനിമകളുടെ മത്സരം! മാര്‍ച്ചില്‍ റിലീസിനെത്തിയ സൂപ്പര്‍താര ചിത്രങ്ങള്‍ ഇവയാണ്

തിയറ്ററുകളിൽ റിലീസ് ചെയ്ത സിനിമകളടക്കം ആഴ്ചകൾക്കുള്ളിൽ ഒടിടി യിലേക്കും എത്തിയതാണ് ഈ വർഷത്തെ ശ്രദ്ധേയമായ കാര്യം.

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും താഴെ നിന്ന മലയാളം ഇന്‍ഡട്രി ഇന്ന് ഏറ്റവും മുകളിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ശക്തമായ കഥയും തിരക്കഥയും റിയലിസ്റ്റിക് സിനിമകളുമൊക്കെ ചേര്‍ന്ന് മലയാളത്തെ ഉയരങ്ങളിലേക്കാണ് എത്തിച്ചത്. എല്ലാത്തിനും കാരണമായി മാറിയത് ഒടിടി പ്ലാറ്റ്‌ഫോമുകളഇലൂടെയുള്ള റിലീസാണ്.

കൊവിഡ് 19 വ്യാപകമായതോടെ സിനിമാ റിലീസുകള്‍ മുടങ്ങിയപ്പോഴാണ് ഒടിടി റിലീസ് തുടങ്ങുന്നത്. ആദ്യമൊക്കെ വലിയ പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചെങ്കില്‍ ഇപ്പോള്‍ അതും സാധാരണമായി. തിയറ്ററുകളിലേക്ക് എത്തിയ സിനിമകള്‍ പലതും ഒടിടിയിലേക്ക് റിലീസ് ചെയ്തതിന് ശേഷമാണ് സോഷ്യല്‍ മീഡിയയില്‍ പോലും തരംഗമാവുന്നതെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്.

ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, പാര്‍വതി തിരുവോത്ത്, അന്ന ബെന്‍, പൃഥ്വിരാജ് സുകുമാരന്‍ തുടങ്ങിയ യുവതാരങ്ങളുടെ സിനിമകളും മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ മുതിര്‍ന്ന സൂപ്പര്‍താരങ്ങളുടെ സിനിമകളും ഒടിടിയിലേക്ക് വന്നതോടെ അത് കാണുന്നത് മലയാളികള്‍ മാത്രമല്ല എന്നതും ശ്രദ്ധേയമാണ്.

ott-movies

ഈ മാര്‍ച്ച് മാസത്തില്‍ ഒടിടിയിലേക്ക് റിലീസ് ചെയ്ത മലയാള സിനിമകള്‍ ഏതൊക്കെയാണെന്ന് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നിലേക്ക് സിനിമകളുടെ നീണ്ട നിര തന്നെയാണ് എത്തിയിരിക്കുന്നത്.

സൗബിന്‍ ഷാഹിര്‍, സുധി കോപ്പ, ജൂഡ് ആന്റണി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഇലവീഴ പൂഞ്ചിറയാണ് അതില്‍ പ്രധാനപ്പെട്ട സിനിമ. ഷാഹി കബീര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം രണ്ട് പോലീസുകാരുടെ ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതത്തെയും ചുറ്റിപ്പറ്റി നിര്‍മ്മിച്ചതാണ്. ആമസോണ്‍ പ്രൈമിലൂടെയാണ് ഇലവീഴ പൂഞ്ചിറ റിലീസ് ചെയ്തിരിക്കുന്നത്.

അടുത്തിടെ തിയറ്ററുകളില്‍ റിലീസ് ചെയ്ത ക്രിസ്റ്റി എന്ന ചിത്രം സോണി ലൈവിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. മാത്യൂ തോമസും മാളവിക മോഹനനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയ്ക്ക് വലിയ സ്വീകരണമാണ് ഒടിടി റിലീസിന് ശേഷം ലഭിക്കുന്നത്.

മെഗാസറ്റാര്‍ മമ്മൂട്ടിയുടെ ക്രിസ്റ്ററഫറും ഒടിടിയില്‍ എത്തി. മമ്മൂട്ടി വീണ്ടും പോലീസ് ഓഫീസറുടെ വേഷത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയോടെ എത്തിയ ക്രിസ്റ്റഫര്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.

 rekhaa

നടി വിന്‍സി അലോഷ്യസിന്റെ ഗംഭീര പ്രകടനത്തില്‍ ശ്രദ്ധേയമായ രേഖയും നെറ്റ്ഫ്‌ളിക്‌സിലൂടെ ഒടിടിയില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ജിതിന്‍ തോമസ് ഐസക് സംവിധാനം ചെയ്ത ചിത്രത്തില്‍ ഉണ്ണി ലാല്‍, വിഷ്ണു ഗോവിന്ദന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഒടിടി യില്‍ വരാന്‍ മലയാളികള്‍ ഏറെ കാത്തിരുന്ന ചിത്രമാണ് ചതുരം. സ്വാസിക വിജയ്, അലന്‍സിയര്‍, റോഷന്‍ മാത്യൂ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ സൈന പ്ലേ യിലൂടെയാണ് റിലീസിനെത്തിയിരിക്കുന്നത്.

ജോജു ജോര്‍ജ് ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇരട്ടയാണ് ഒടിടിയില്‍ നിറഞ്ഞ് നില്‍ക്കുന്ന മറ്റൊരു ചിത്രം. പോലീസ് ഓഫീസറായി ജോജു അഭിനയിച്ച സിനിമ നെറ്റ്ഫ്‌ളികിസിലൂടെയാണ് റിലീസ് ചെയ്തത്. സാബുമോന്‍ അബ്ദുസമദ്, അഞ്ജലി, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മോഹന്‍ലാലിന്റെ ഒടിടി റിലീസായിട്ടെത്തിയ പുത്തന്‍ ചിത്രമാണ് എലോണ്‍. കൊവിഡ് ലോക്ഡൗണില്‍ കൊച്ചിയിലെ അപാര്‍ട്ട്‌മെന്റില്‍ ഒറ്റപ്പെട്ട് പോകുന്ന കാളിദാസന്‍ എന്ന വ്യക്തിയായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. സിംഗിള്‍ ആക്ടര്‍ മാത്രമുള്ള സിനിമ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെയാണ് റിലീസിനെത്തിയത്.

ആമസോണ്‍ പ്രൈം വീഡിയോ റിലീസ് ചെയ്തിരിക്കുന്ന മറ്റൊരു ചിത്രമാണ് അദൃശ്യം. ജോജു ജോര്‍ജ്, ഷറഫൂദ്ദീന്‍, നരേന്‍, ആത്മിയ രാജന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മമ്മൂട്ടിയുടെ വേറിട്ട അഭിനയ മികവ് കാഴ്ച വെച്ച നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമ നെറ്റ്ഫ്‌ള്കിസിലൂടെയാണ് റിലീസിനെത്തിയിരിക്കുന്നത്.

ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച തങ്കം ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്തു.

More from Filmibeat

Read more about: ott
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X