ഒടിയന്‍ വീണ്ടും അവതരിക്കുന്നു! ഇരവിലും പകലിലും ഒടിയന്‍ പ്രഖ്യാപനവുമായി നടന വിസ്മയം മോഹന്‍ലാല്‍!!
ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തിലെത്തിയ ബിഗ് ബജറ്റ് ചിത്രം ഒടിയന്‍ ഡിസംബര്‍ പതിനാലിനായിരുന്നു റിലീസ് ചെയ്തിരുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ ബിഗ് ചിത്രമായെത്തിയ ഒടിയന് നെഗറ്റീവ് റിവ്യൂ ആയിരുന്നു ലഭിച്ചിരുന്നത്. എങ്കിലും നൂറ് കോടി ക്ലബ്ബിലെത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. ഇപ്പോളിതാ ഒടിയന്‍ പുതിയ രൂപത്തില്‍ വരാന്‍ പോവുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.

ഒരു കാലത്ത് കേരളത്തില്‍ ജീവിച്ചിരുന്ന ഒടിയന്മാരെ കുറിച്ചുള്ള കഥ സിനിമയാക്കിയപ്പോഴാണ് പലരും തിരിച്ചറിഞ്ഞത്. ഇപ്പോള്‍ ഇരവിലും പകലിലും ഒടിയന്‍ എന്ന പേരില്‍ ഒടിയന്റെ കഥയുമായി ഒരു ഡോക്യുമെന്ററി വരികെയാണ്. ടി അരുണ്‍ കുമാര്‍ തിരക്കഥ ഒരുക്കുമ്പോള്‍ നൊവിന്‍ വാസുദേവാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്.
ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഐതിഹ്യത്തിലേക്ക് ഒരു യാത്ര. മനുഷ്യ ഭാവനയായാലും ഒഴിവാക്കാനാവാത്ത സാമൂഹ്യാവസ്ഥയാലും നിര്‍മ്മിക്കപ്പെട്ട ഒരു കെട്ടുകഥ ഇവിടെ അനാവരണം ചെയ്യുകയാണ്. നൊവിന്‍ വാസുദേവ് സംവിധാനം ചെയ്ത ഇരവിലും പകലിലും ഒടിയന്‍ എന്ന ഡോക്യുമെന്ററി ഉടന്‍ തന്നെ വരികയാണെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്. അനന്തഗോപാലാണ് ഛായാഗ്രഹണം. സുജിര്‍ബാബു എഡിറ്റിംഗ് നിര്‍വഹിക്കുമ്പോള്‍ ചാരു ഹരിഹരനാണ് സംഗീതം. സൗണ്ട് ഡിസൈന്‍ പിഎം സതീഷാണ് നിര്‍വഹിച്ചിരിക്കുന്നത്.


Click it and Unblock the Notifications