ദേഹത്ത് തൊട്ടുള്ള കളി വേണ്ട!! ആരായാലും..ആക്രമികൾക്ക് താക്കീതുമായി ഇർഷാദ്
വെള്ളിയാഴ്ച രാവിലെയാണ് പ്രിയനന്ദന് നേരെ ആക്രമണം ഉണ്ടായത്.
സംവിധായകൻ പ്രിയനന്ദനെ ആക്രമിച്ചവർക്ക് താക്കീദുമായി സിനിമതാരം ഇർഷാദ് അലി. ഫേസ്ബുക്കുലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംവിധായകനുമായിട്ടുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ഇതിനെ കുറിച്ച് താരം പ്രതികരിച്ചത്. ദേഹത്ത് തൊട്ടുള്ള കളിയൊന്നും വേണ്. അത് ആരായാലും എന്ന് ഇർഷാദ് ഫേസ്ബുക്കിൽ കുറിച്ചു. സംവിധായകനുമായി ഇർഷാദിന് അടുത്ത ബന്ധമാണുള്ളത്. പ്രിയാനന്ദൻ സംവിധാനം ചെയ്ത നെയ്തത്തുകാരൻ, സുഫി പറഞ്ഞ കഥ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെയാണ് പ്രിയനന്ദന് നേരെ ആക്രമണം ഉണ്ടായത്. തൃശ്ശൂരിലെ അദ്ദേഹത്തിന്റെ വീടിനു സമീപത്ത് വെച്ച് തലയിൽ ചാണക വെള്ളം തളിക്കുകയായിരുന്നു. ഇത് ആസൂത്രിതമായ ആക്രമണെന്ന് സംവിധായകൻ പറഞ്ഞു.ഇതൊരു തുടക്കം മാത്രമാണെന്നും പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും അക്രമി പറഞ്ഞതായി പ്രിയനന്ദനന്‍ വ്യക്തമാക്കി. അതേസമയം തനിയ്ക്ക് നേരിടേണ്ടി വന്ന ആക്രമണത്തിന് പിന്നിൽ ആർഎസ്എസ്ആണെന്ന് സംവിധായകൻ ആരോപിച്ചു.എന്നാല്‍ അക്രമത്തില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ആർപ്പേ അർത്തവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ ഇട്ടിരുന്ന പോസ്റ്റ് വിവാദമായിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹം ഫേസ്ബുക്ക് പേസ്റ്റ് വിവാദമായതിനെ തുടർന്ന് പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. കൂടാതെ അയ്യപ്പനെ അധിഷേപിച്ചുവെന്ന് ആരോപിച്ച് അയ്യപ്പ കര്‍മസമിതി പ്രവര്‍ത്തകര്‍ പ്രിയനന്ദനന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. അത


Click it and Unblock the Notifications











