»   » സൂപ്പര്‍ സ്റ്റാര്‍ നാഗചൈതന്യയുടെ വില്ലനാവുന്നത് മലയാളത്തിലെ യുവതാരം ???

സൂപ്പര്‍ സ്റ്റാര്‍ നാഗചൈതന്യയുടെ വില്ലനാവുന്നത് മലയാളത്തിലെ യുവതാരം ???

Posted By: Nihara
Subscribe to Filmibeat Malayalam

തെലുങ്കിലെ സൂപ്പര്‍ താരമായ നാഗചൈതന്യയുടെ വില്ലനായി ഇര്‍ഷാദ് അലി തെലുങ്കില്‍ അരങ്ങേറുന്നു. ചെറിയ വേഷങ്ങളിലൂടെയാണ് സിനിമയില്‍ തുടക്കം കുറിച്ചത്. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതമായ താരമാണ് ഇര്‍ഷാദ്.

നാഗചൈതന്യയെ നായകനാക്കി കല്ല്യാണ്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ വില്ലനായി അരങ്ങേറുന്നതിന്റെ സന്തോഷം ഇര്‍ഷാദ് തന്നെയാണ് ഫേസ് ബുക്കിലൂടെ ആരാധകരെ അറിയിച്ചത്.

വില്ലനായി അരങ്ങേറ്റം

ഭാഷയുടെ അതിര്‍വരമ്പുകളില്ലാത്ത മേഖലയാണ് സിനിമ. ഭാഷാഭേദമില്ലാതെ സിനിമ ആസ്വദിക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയാറുണ്ട്. നാഗചൈതന്യയുടെ പുതിയ സിനിമയില്‍ തെലുങ്കില്‍ അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ് ഇര്‍ഷാദ്.

അരങ്ങേറ്റം പ്രമുഖര്‍ക്കൊപ്പം

ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. പ്രഭാകരന്‍ എന്ന എംഎല്‍എയുടെ വേഷത്തിലാണ് ഇര്‍ഷാദ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ആദ്യമായി അന്യഭാഷാ ചിത്രത്തില്‍

പാഠം ഒന്നു ഒരു വിലാപത്തിലൂടെയാണ് ഇര്‍ഷാദ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിലല്ലാതെ മറ്റുഭാഷകളിലൊന്നും ഇത് വരെ താരം അഭിനയിച്ചിട്ടില്ല. മറ്റ് ഭാഷകളില്‍ അഭിനയിക്കുന്നതില്‍ താന്‍ കംഫര്‍ട്ട് അല്ലെന്നാണ് ഇര്‍ഷാദ് മുന്‍പ് പറഞ്ഞിരുന്നത്.

ഏറെ ത്രില്ലടിപ്പിച്ച കഥാപാത്രം

മറ്റു ഭാഷകളില്‍ അഭിനയിക്കാന്‍ വിമുഖത കാണിച്ചിരുന്ന ഇര്‍ഷാദിനെ ഏറെ ത്രില്ലടിപ്പിച്ച കഥാപാത്രമാണ് ഈ ചിത്രത്തിലേത്.

English summary
Seems like actor Irshad is planning to widen his horizons in 2017. After decades of acting in Mollywood, the actor is finally crossing boundaries and debuting in Tollywood. He will be the antagonist in Naga Chaitanya's next film directed by Soggade Chinni Nayana fame Kalyan Krishna.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam