ജാക്കി...സാഗര്‍ ഏലിയാസ് ജാക്കി..
"ജാക്കി...സാഗര്‍ എലിയാസ് ജാക്കി...." അത്രയും പറഞ്ഞ് കൂളിംഗ് ഗ്ലാസുമണിഞ്ഞ് അയാള്‍ നടന്നു നീങ്ങിയപ്പോള്‍ സണ്‍ഡേ മിറര്‍ ലേഖിക അശ്വതീ വര്‍മ്മ നിന്ന നില്‍പ്പില്‍ ഉരുകുകയായിരുന്നു, തീയേറ്ററുകളില്‍ നിലയ്ക്കാത്ത കരഘോഷവും.
മരണത്തിന്റെ തണുപ്പും ചങ്കൂറ്റത്തിന്റെ കനല്‍ച്ചൂടുമുളള ആ വാക്കുകള്‍ മലയാളിയുടെ ചോരയില്‍ കലര്‍ന്ന് ജ്വലിച്ചു. അന്നുവരെയുളള നായക സങ്കല്‍പത്തെ പൊളിച്ചെഴുതുകയായിരുന്നു അയാള്‍.....ജാക്കി... സാഗര്‍ ഏലിയാസ് ജാക്കി...
1987ലാണ് കെ മധു, എസ് എന്‍ സ്വാമി മോഹന്‍ലാല്‍ ടീമിന്റെ ഇരുപതാം നൂറ്റാണ്ട് പുറത്തുവന്നത്. അതിലെ സാഗര്‍ എന്ന അധോലോക നായകനെ കണ്ട മലയാള സിനിമാ പ്രേക്ഷകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കണം.
നിര്‍വികാരനായിരുന്നു അയാള്‍, വാക്കുകള്‍ക്ക് ബ്ലേഡിന്റെ മൂര്‍ച്ചയും. നന്മയുണ്ടായിരുന്നു അയാളുടെ ഉളളില്‍. ചതിക്കും വഞ്ചനയ്ക്കും ദയാരഹിതമായി ശിക്ഷ വിധിക്കുമ്പോള്‍ പക്ഷേ, അയാളുടെ കൈകള്‍ വിറച്ചിരുന്നില്ല.
ഒരു കാലഘട്ടത്തിന്റെ ആവേശമായിരുന്ന ആ സാഗര്‍ വീണ്ടും വരികയാണ്. പുതിയ നൂറ്റാണ്ടിലെ ജാക്കിയായി വീണ്ടും മോഹന്‍ലാല്‍ എത്തുമ്പോള്‍ അധികാരവും അധോലോകവും തമ്മിലുളള ബന്ധം കൂടുതല്‍ ശക്തവും തീവ്രവുമാണ്.
അടുത്ത പേജില്‍


Click it and Unblock the Notifications











