ജാക്കിയെന്ന സാഗര്‍ വീണ്ടും വരുന്നു...
ജാക്കി...സാഗര്‍ ഏലിയാസ് ജാക്കി..
യുവ സംവിധായകന്‍ അമല്‍ നീരദും എസ് എന്‍ സ്വാമിയുമാണ് ഇരുപതാം നൂറ്റാണ്ടിന്റെ പുതിയ പതിപ്പിനു പിന്നില്‍.
മലയാളത്തിലെ യുവ മനസുകളുടെ ആക്ഷന്‍ സങ്കല്‍പങ്ങള്‍ക്ക് ചലച്ചിത്രവ്യാകരണമെഴുതിയത് സാക്ഷാല്‍ ഷാജി കൈലാസാണ്. അദ്ദേഹമായിരുന്നു, ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യാനിരുന്നത്. ഇരുപത്തി ഒന്നാം നൂറ്റാണ്ട് എന്ന പേരില്‍..
എന്നാല്‍ ഏറെ കൊട്ടിഗ്ഘോഷിച്ച അലിഭായി വമ്പന്‍ പരാജയമായപ്പോള്‍ മറ്റൊന്നുമാലോചിക്കാതെ ഷാജി ഈ പ്രോജക്ടില്‍ നിന്ന് പിന്മാറി. അങ്ങനെയാണ് ചരിത്രത്തിന്റെ ഭാഗമായ ആ സിനിമയുടെ രണ്ടാം ഭാഗമൊരുക്കാന്‍ അമല്‍ നീരദിന് അവസരം കൈവന്നത്.
അമലിന്റെ കന്നിച്ചിത്രമായ ബിഗ് ബി, വന്‍ വിജയമൊന്നുമായില്ലെങ്കിലും കഴിവുറ്റ ഒരു സംവിധായകന്റെ വരവറിയിച്ച ചിത്രമായിരുന്നു അത്.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറായി വരികയാണ്. നീണ്ട 21 വര്‍ഷത്തിനു ശേഷവും പുതുമയും ആവേശവും കെടാത്ത ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം.
ആഗോളീകരണത്തിന്റെ ഇരുള്‍ വീണ പുതിയ അധോലോക സാമ്രാജ്യത്തില്‍ സാഗറിന്റെ നിയോഗം എന്തായിരിക്കും? ആരൊക്കെയാണ് അയാളുടെ വഴിമുടക്കാനെത്തുന്നത്? അധികാരത്തിന്റെ ഇടനാഴികളിലേയ്ക്ക് അയാള്‍ വലിച്ചെറിഞ്ഞ നോട്ടുകളില്‍ കുരുങ്ങി വീണത് ഏതൊക്കെ പ്രമാണിമാരാണ്? .. ഉത്തരമറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലാലിന്റെയും ഇരുപതാം നൂറ്റാണ്ടിന്റെയും ആരാധകര്‍...
മുന്‍പേജില്‍


Click it and Unblock the Notifications