'ഇതെന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്'! ലാലേട്ടന്റെ ഡയലോഗ് ആവര്‍ത്തിച്ച് പ്രണവ്! ടീസര്‍ കാണാം

By Prashant V R

ആദിക്ക് ശേഷമുളള പ്രണവ് മോഹന്‍ലാലിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങിയതുമുതല്‍ എല്ലാവരും ആവേശത്തിലായിരുന്നു. ചിത്രത്തിന്റെ പോസ്റ്ററിന് ഗംഭീര സ്വീകരണമായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

മലയാളത്തിലെ മുന്‍നിര താരങ്ങളെല്ലാം ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു. സിനിമയുടെ ഷൂട്ടിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. നിലവില്‍ ചിത്രത്തിന്റെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയിലാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ കിടിലന്‍ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

ഇരുപത്തിയൊന്നാം നൂറ്റാണ്ട്

ഇരുപത്തിയൊന്നാം നൂറ്റാണ്ട്

ദിലീപിന്റെ രാമലീലയ്ക്ക് ശേഷം സംവിധായകന്‍ അരുണ്‍ ഗോപി ഒരുക്കിയ രണ്ടാമത്തെ ചിത്രം കൂടിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ഇത്തവണയും ടോമിച്ചന്‍ മുളകുപാടം തന്നെയാണ് അരുണ്‍ ഗോപി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആദിയില്‍ പാര്‍ക്കൗര്‍ ആയിരുന്നെങ്കില്‍ ഇത്തവണ സര്‍ഫിംഗ് വിദഗ്ദനായാണ് പ്രണവ് ചിത്രത്തില്‍ എത്തുന്നത്. ഇതിനായി ഇന്തോനേഷ്യയില്‍ പ്രത്യേക പരിശീലനത്തിനായും പ്രണവ് പോയിരുന്നു. ചിത്രത്തില്‍ കിടിലന്‍ ഗെറ്റപ്പുകളിലാണ് താരം എത്തുന്നത്. ഇത്തവണ ഒരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രവുമായിട്ടാകും പ്രണവ് എത്തുക.

ടീസര്‍

ടീസര്‍

നടന്‍ ദുല്‍ഖര്‍ സല്‍മാനായിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നത്. പ്രണവിന് ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസര്‍ ദുല്‍ഖര്‍ പുറത്തുവിട്ടിരുന്നത്. ടീസറിന് മികച്ച വരവേല്‍പ്പുതന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. ടീസര്‍ പുറത്തിറങ്ങി നിമിഷ നേരങ്ങല്‍ക്കകം തരംഗമായി മാറിയിരുന്നു. നിരവധി ഷെയറുകളും കമന്റുകളുമാണ് ടീസറിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്.

ടീസര്‍ കാണൂ

ടീസര്‍ കാണൂ

ഫസ്റ്റ്ലുക്ക് നല്‍കിയ ആവേശം

ഫസ്റ്റ്ലുക്ക് നല്‍കിയ ആവേശം

ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ അതീവ സ്‌റ്റൈലിഷായിട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഇത്തരത്തിലുളള ഒരു ലുക്കില്‍ പ്രണവ് ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. കോട്ടും സ്യൂട്ടും ധരിച്ച കൂളിങ് ഗ്ലാസില്‍ തകര്‍പ്പന്‍ ഗെറ്റപ്പിലാണ് താരം ചിത്രത്തില്‍ എത്തുന്നത്. മലയാളത്തിലെ നിരവധി താരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഫസ്റ്റ്ലുക്ക് പങ്കുവെച്ചുകൊണ്ട് എത്തിയിരുന്നു. ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നു എന്നായിരുന്നു എല്ലാവരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ആദ്യ ചിത്രം ആദിയില്‍നിന്നും വേറിട്ടുനില്‍ക്കുന്ന ലുക്കിലാണ് ഇത്തവണ പ്രണവിനെ കാണിച്ചിരിക്കുന്നത്.

താരനിര

താരനിര

ഗോവ, കാഞ്ഞിരപ്പള്ളി, ഹൈദരാബാദ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം. പുതുമുഖ നടി റേച്ചലാണ് ചിത്രത്തില്‍ പ്രണവിന്റെ നായികയായി എത്തുന്നത്.മനോജ് കെ. ജയന്‍, കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ജി സുരേഷ് കുമാര്‍ എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X