ഇരുപത്തിയൊന്നാം നൂറ്റാണ്ട് ചിത്രീകരണം തുടങ്ങി, റിലീസ് ഡേറ്റും പ്രഖ്യാപിച്ചു!
ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ പേരിലുണ്ടായ വിവാദങ്ങള്‍ പൂര്‍ണമായും കെട്ടടങ്ങുന്നതിന് മുമ്പേ പ്രണവ് മോഹന്‍ലാല്‍- അരുണ്‍ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം ആരംഭിച്ചു. ഹാനാന്‍ എന്ന പെണ്‍കുട്ടിയേക്കുറിച്ച് മാതൃഭൂമി പത്രത്തില്‍ വാര്‍ത്ത വരികയും അതിന് പിന്നാലെ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ആ കുട്ടിക്ക് ഒരു അവസരം നല്‍കാമെന്ന് അരുണ്‍ ഗോപി പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലയെയാരുന്നു വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ വിവാദങ്ങളില്‍ കഴമ്പില്ലെന്നും വാര്‍ത്തയില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് തെളിയുകയും ചെയ്തു. ഇതിനിടെ ചിത്രത്തിന്റെ ചിത്രീകരണവും ആരംഭിച്ചു. ലൊക്കേഷനില്‍ നിന്നുള്ള ആദ്യ ചിത്രങ്ങളും പുറത്ത് വന്നു.
രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും അരുണ്‍ ഗോപി തന്നെയാണ്. ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മാണം. ചിത്രീകരണം തുടങ്ങിയതിനൊപ്പം തന്നെ റിലീസും പ്രഖ്യാപിച്ചിരിക്കുകയാണ്. ക്രിസ്തുമസ് റിലീസായി ചിത്രം പ്രദര്‍ശനത്തിന് എത്തിക്കാനാണ് നീക്കാം. ഈ വര്‍ഷത്തെ ആദ്യ അമ്പത് കോടി ചിത്രമായി മാറിയ ആദിക്ക് പിന്നാലെ പ്രണവിന്റെ രണ്ടാമത്തെ ചിത്രവും ഈ വര്‍ഷം തന്നെ പ്രദര്‍ശനത്തിന് എത്തുകയാണ്.

Recommended Video

ആദ്യ ചിത്രങ്ങള്‍ അമ്പത് കോടി ക്ലബ്ബിലെത്തിച്ച നടനും സംവിധായകനും തങ്ങളുടെ രണ്ടാം ചിത്രത്തിനായി ഒന്നിക്കുമ്പോള്‍ ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകളും വര്‍ദ്ധിക്കുകയാണ്. ഒരു ഗ്യാങ്‌സ്റ്റര്‍ സ്‌റ്റോറിയല്ല എന്ന ടാഗ് ലൈനോടെയാണ് ഇരുപത്തിയൊന്നാം നൂറ്റിണ്ടിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിലെ സംഘട്ടനം ഒരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്.


Click it and Unblock the Notifications











