പ്രണവ് മോഹന്‍ലാലിന്റ പ്രണയം ഇങ്ങനെയാണോ? സയയ്‌ക്കൊപ്പം ആടിപ്പാടി അപ്പു! വീഡിയോ വൈറല്‍! കാണൂ!
പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന രണ്ടാമത്തെ സിനിമയായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താന്‍ ഇനി ചുരുങ്ങിയ ദിനങ്ങള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ. ആദിയിലെപ്പോലെയല്ല വ്യത്യസ്തമായാണ് ഇത്തവണ പ്രണവിന്റെ വരവ്. പ്രണയവും സൗഹൃദവുമൊക്കെ ഇടകലര്‍ന്ന സിനിമയാണ് ഇതെന്നായിരുന്നു സംവിധായകന്‍ വ്യക്തമാക്കിയത്. സര്‍ഫര്‍ പരിശീലകനായാണ് താരപുത്രനെത്തുന്നത്. സയ ഡേവിഡാണ് പ്രണവിന്റെ നായികയായി എത്തുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടത്. ആടിപ്പാടുന്ന പ്രണവും സയയുമാണ് ഗാനരംഗത്തിലുള്ളത്. ആരാരോ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിട്ടുണ്ട്.
മോഹന്‍ലാലുള്‍പ്പടെ നിരവധി പേരാണ് പ്രണവിന്റെ ഗാനം ഷെയര്‍ ചെയ്തിട്ടുള്ളത്.
പേരില്‍ ഇരുപതാം നൂറ്റാണ്ടുമായി സാമ്യമുണ്ടെന്നല്ലാതെ സിനിമയുമായി മറ്റൊരു ബന്ധവുമില്ലെന്ന് അണിയറപ്രവര്‍തത്തകര്‍ വ്യക്തമാക്കിയിരുന്നു. നോട്ട് എ ഡണ്‍ സ്‌റ്റോറി എന്ന ടാഗ് ലൈനുമായാണ് സിനിമയെത്തുന്നത്. പ്രണവിന്റെ മാത്രമല്ല അരുണ്‍ ഗോപിയുടേയും രണ്ടാമത്തെ സിനിമയാണിത്. നിരഞ്ജ് സുരേഷും കാവ്യ അജിത്തും ആലപിച്ച ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പ്രഖ്യാപനം മുതലേ തന്നെ ഈ സിനിമ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അന്ന് സുരേഷ് ഗോപിയും മോഹന്‍ലാലുമാണ് ഒരുമിച്ചെത്തിയതെങ്കില്‍ ഇന്നത് പ്രണവും ഗോകുലിലൂടെയും സംഭവിക്കുകയാണ്. ഇരുവരും ഒരുമിച്ചുള്ള പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

പ്രണയാതുരനായ പ്രണവിനെ കാണാനായാണ് ആരാധകര്‍ കാത്തിരുന്നത്. കാത്തിരിപ്പിന് വിരാമമിട്ടാണ് ഗാനമെത്തിയത്. അത്തരത്തിലുള്ള രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നുള്ള സൂചനകള്‍ നല്‍കിയാണ് ഗാനവുമെത്തിയത്. പുതുമുഖമായ സയയാണ് തതാരപുത്രന് നായികയായെത്തിയത്. ബെംഗലുരു മലയാളിയായ സയയുടെ മലയാളത്തിന് മുന്നില്‍ അമ്പരന്ന് നിന്നുപോയ താരപുത്രനെക്കുറിച്ചുള്ള കഥകളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ഗാനം കാണാം.


Click it and Unblock the Notifications











