അപ്പന്റെ ചരിത്രം അപ്പന്! ഇത് താന്‍ അപ്പു ഡാ! കിടുക്കാച്ചി ട്രെയിലറുമായി പ്രണവും സംഘവും! കാണൂ!
കാത്തിരിപ്പ് അവസാനിപ്പിച്ച് പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്റെ ട്രെയിലറെത്തിയിരിക്കുകയാണ് ഇപ്പോള്‍. സൂര്യയാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയിലര്‍ പുറത്തുവിട്ടത്. നേരത്തെ തന്നെ ഇക്കാര്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. കൃത്യസമയത്ത് തന്നെയാണ് താരം ട്രെയിലര്‍ പുറത്തുവന്നത്. യൂട്യൂബിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് ട്രെയിലര്‍. ആദിക്ക് ശേഷം പ്രണവ് നായകനായെത്തുന്ന സിനിമ ജനുവരി 25നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ആക്ഷനും ഡ്രാമയും പ്രണയവുമെല്ലാം ഇടകലര്‍ന്ന സിനിമയുമായാണ് ഇത്തവണ താരപുത്രനെത്തുന്നത്. കിടിലന്‍ ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും പാട്ടുമൊക്കെ കോര്‍ത്തിണക്കിയുള്ള ട്രെയിലറാണ് പുറത്തുവന്നിട്ടുള്ളത്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമ തന്നെയായിരിക്കും ഇതെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്.
നോട്ട് എ ഡണ്‍ സ്‌റ്റോറി എന്ന ടാഗ് ലൈനുമായാണ് ചിത്രമെത്തുന്നത്. പ്രണവിന്റെയും അരുണ്‍ ഗോപിയുടെയും കരിയറിലെ രണ്ടാമത്തെ സിനിമയാണിത്. സിനിമയുടെ പോസ്റ്ററുകളും ടീസറും ഗാനവുമൊക്കെ നേരത്തെ തന്നെ തരംഗമായി മാറിയിരുന്നു. പുലിമുരുകനില്‍ മോഹന്‍ലാല്‍ കാണിച്ച അതേ ആക്ഷന്‍ പ്രണവും കാഴ്ച വെക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഇക്കാര്യം. എന്നാല്‍ ഇടയിലെ ഡയലോഗുകളാണ് ശ്രദ്ധേയം. അപ്പന്റെ ചരിത്രം അപ്പനെന്നാണ് അപ്പുവിന്റെ ഡയലോഗ്. ആക്ഷന്‍ മാത്രമല്ല തമാശയും തനിക്ക് വഴങ്ങുമോയെന്നും താരപുത്രന്‍ പരീക്ഷിക്കുന്നുണ്ട്. ചായ കുടിക്കാനാണോ വന്നതെന്ന് ചോദിക്കുമ്പോള്‍ അല്ല പെട്രോളടിക്കാനാണെന്നാണ് മറുപടി.

അസാമാന്യ അഭിനയമികവുമായെത്തിയ താരപുത്രനൊന്നുമല്ല പ്രണവ്. എന്നാല്‍ ആക്ഷന്‍ രംഗങ്ങളിലെ മികവിലൂടെയാണ് താരപുത്രന്‍ ഞെട്ടിച്ചത്. കുട്ടിക്കാലം മുതലേ തന്നെ പാര്‍ക്കൗറിനോട് താല്‍പര്യമുണ്ടായിരുന്നു അതാണ് ആദിയില്‍ കണ്ടത്. ഇത്തവണ സര്‍ഫിങ്ങ് മികവുമായാണ് അപ്പുവെത്തുന്നത്. ബാലിയില്‍ വെച്ചായിരുന്നു സര്‍ഫിങ്ങ് പരിശീലനം. സര്‍ഫിങ്ങ് പരീശീലകനായാണ് താരപുത്രനെത്തുന്നത്. സിനിമയുടെ റിലീസിനായി കാത്തിരിക്കുന്നതിനിടയിലാണ് ട്രെയിലറെത്തിയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ട്രെയിലര്‍ കാണാം.


Click it and Unblock the Notifications











