Just In
- 11 hrs ago
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- 11 hrs ago
മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
- 12 hrs ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 13 hrs ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
Don't Miss!
- Finance
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ടെലികോം റീചാർജ് പ്ലാനുകൾ ഏതെല്ലാം?
- News
കർഷകരുടെ വരുമാനം പല ഇരട്ടിയാക്കുമെന്ന് അമിത് ഷാ, പിന്നോട്ടില്ലെന്ന് കർഷകർ, കേസ് വീണ്ടും കോടതിയിൽ
- Sports
IND vs AUS: ഓസ്ട്രേലിയ മുന്നേറുന്നു, ലീഡ് 150 കടന്നു
- Lifestyle
ആരോഗ്യം മോശം, മാനസികാസ്വാസ്ഥ്യം ഫലം; ഇന്നത്തെ രാശിഫലം
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മുകേഷ് രാഷ്ട്രീയത്തിലേക്ക് വരുമോ?
സിനിമാ മേഖലയില്‍ നിന്ന് ചിലര്‍ രാഷ്ട്രീയത്തിലേക്ക് വരുന്നുണ്ടെന്ന് കുറച്ചു നാളായി കേള്‍ക്കുന്നു. അല്ലെങ്കിലും സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടുന്നവരെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ ചിലരെങ്കിലും ശ്രമിക്കാതെയല്ല. റിമ കല്ലിങ്കലിന് രാഷ്ട്രീയത്തില്‍ നിന്ന് ക്ഷണം വന്നെന്നതായിരുന്നു സിനിമാ ലോകത്ത് നിന്ന് ഒടുവില്‍ കേട്ട രാഷ്ട്രീയ ചര്‍ച്ച. അതിനിടയില്‍ മുകേഷിന്റെയും രാഷ്ട്രീയപ്രവേശനത്തെ കുറിച്ച് പറയുന്നത് കേട്ടല്ലോ.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുകേഷ് മത്സരിക്കുന്നുണ്ടെന്ന് വാര്‍ത്തകല്‍ കേട്ടിരുന്നു. ഇതിനെ കുറിച്ച് ചോദിക്കുമ്പോള്‍ മുകേഷ് പറയുന്നു, വരട്ടെ ആലോചിക്കാം. എല്ലാ ഇലക്ഷന് മുമ്പും എന്റെ പേര് സാധ്യതാ ലിസ്റ്റില്‍ പറയാറുണ്ട്. ഇത്തവണയും അങ്ങനെ പറയുന്നതാണ്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന കാര്യം എന്നോട് നേതാക്കളാരും നേരിട്ട് വന്ന് സംസാരിച്ചിട്ടില്ലെന്ന് മുകേഷ് പറയുന്നു.
ഇനിയഥവാ അങ്ങനെ ആരെങ്കിലും വന്ന് സംസാരിച്ചാല്‍ മുകേഷ് രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കുമോ എന്ന ചോദ്യത്തിന് മണ്ഡലം, ജനസാധ്യത ഇവയൊക്കെ നോക്കിയല്ലേ മത്സരിക്കാന്‍ പറ്റൂ എന്നായി മുകേഷ്. അപ്പോള്‍ ആലോചിക്കാം എന്നും പറഞ്ഞു. ഇപ്പോള്‍ മുകേഷ് തന്റെ പുതിയ ചിത്രങ്ങളുമായി തിരക്കിലാണത്രെ. ജയമോഹന് എഴുതി കെ ആര് ഉണ്ണി സംവിധാനം ചെയ്യുന്ന പ്രകാശം പരത്തുന്ന പെണ്‍കുട്ടി എന്ന ചിത്രത്തിലാണ് മുകേഷ് അടുത്തായി അഭിനയിക്കാന്‍ പോകുന്നത്.
രാഷ്ട്രീയ ഗോസിപ്പില്‍ പെട്ട മലയാളി താരങ്ങളെ കാണൂ

രാഷ്ട്രീയ ഗോസിപ്പില്‍ പെട്ട മലയാളി താരങ്ങളെ കാണൂ
വൈകി കേള്‍ക്കുന്ന പേരാണ് മുകേഷിന്റേത്. പ്രത്യേകിച്ചൊരു പാര്‍ട്ടിയുടെയും പേര് പറഞ്ഞില്ലെങ്കിലും മുകേഷ് രാഷ്ട്രീയത്തിലെത്തുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു

രാഷ്ട്രീയ ഗോസിപ്പില്‍ പെട്ട മലയാളി താരങ്ങളെ കാണൂ
സാമൂഹിക പ്രശ്നങ്ങളില്‍ എപ്പോഴും ഇടപെടുന്ന നടനാണ് സുരേഷ് ഗോപി. ആ ഇടയ്ക്ക് സുരേഷ് ഗോപിയും രാഷ്ട്രീയത്തിലേക്ക് തിരിയുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു

രാഷ്ട്രീയ ഗോസിപ്പില്‍ പെട്ട മലയാളി താരങ്ങളെ കാണൂ
മമ്മൂട്ടി അഭിനയം നിര്‍ത്തി രാഷ്ട്രീയത്തിലേക്ക് പോകുന്നു എന്ന റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

രാഷ്ട്രീയ ഗോസിപ്പില്‍ പെട്ട മലയാളി താരങ്ങളെ കാണൂ
ഏഷ്യനെറ്റിലെ കോമഡിസ്റ്റാര്‍സ് എന്ന പരിപാടിയിലൂടെ ജഗദീഷ് പലപ്പോഴും തന്റെ രാഷ്ട്രീയതാത്പര്യം പറയാതെ പറഞ്ഞതാണ്. ജഗദീഷും രാഷ്ട്രീയത്തിലേക്ക് തിരിയുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു

രാഷ്ട്രീയ ഗോസിപ്പില്‍ പെട്ട മലയാളി താരങ്ങളെ കാണൂ
സ്വന്തം ചെലിവില്‍ കല്ലിട്ട് റോഡിലെ കുഴികള്‍ അടച്ച ജയസൂര്യ രാഷ്ട്രീയത്തിലേക്ക് തിരിയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത് പെട്ടന്നാണ്. എന്നാല്‍ താരം തന്നെ വാര്‍ത്ത നിഷേധിച്ചു. തനിക്ക് രാഷ്ട്രീയത്തിലേക്ക് വരാന്‍ താത്പര്യമില്ല

രാഷ്ട്രീയ ഗോസിപ്പില്‍ പെട്ട മലയാളി താരങ്ങളെ കാണൂ
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ റിമ കല്ലിങ്കല്‍ ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിയ്ക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.