സിദ്ദീഖ് ലാല്‍മാര്‍ ഒന്നിക്കും, ഒന്നിക്കില്ല
സിദ്ദീഖ് ലാല്‍മാര്‍ വീണ്ടും ഒന്നിക്കുന്നു എന്നു പലപ്പോഴും കേള്‍ക്കും. തൊട്ടുപിന്നാലെ ഇവരിലാരെങ്കിലും ഇതു നിഷേധിക്കും. രണ്ടുപേരും വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുന്നുവെന്ന് അടുത്തിടെയൊരു വാര്‍ത്ത പരന്നിരുന്നു. എന്നാലിപ്പോള്‍ സിദ്ദീഖ് ഉറപ്പിച്ചു പറയുന്നു- സിദ്ദീഖും ലാലും ഒരുമിച്ചു സംവിധാനം ചെയ്യില്ലെന്ന്. പക്ഷേ, ഒന്നിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നില്ല. ദിലീപിനെ നായകനാക്കി ഞങ്ങളൊരു സിനിമ സംവിധാനം ചെയ്യുന്നു. കിങ്‌ലിയര്‍ എന്നാണു പേര്. എന്നാല്‍ സംവിധാനം സിദ്ദീഖ് ലാല്‍ആയിരിക്കില്ല. സിദ്ദീഖ് കഥയും തിരക്കഥയും ലാല്‍ സംവിധാനവും.
ഒരുമിച്ചു സംവിധാനം ചെയ്താല്‍ ഞങ്ങളുടെ സ്റ്റൈല്‍ തമ്മില്‍ ക്ലാഷ് വരും. വേര്‍ പിരിഞ്ഞതോടെ രണ്ടുപേരും രണ്ടു ശൈലിയില്‍ ആണ് സിനിമ ചെയ്യുന്നത്. പഴയ രീതിയില്‍ സംവിധാനം ചെയ്താല്‍ അതു പഴഞ്ചനായിപ്പോകും. അതുകൊണ്ട് ഒരാളുടെ കഥ മറ്റൊരാള്‍ സംവിധാനം ചെയ്യും.

റാംജി റാവ് സ്പീക്കിങ്ങ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ കോമഡിയുടെ പുതിയൊരു ട്രന്‍ഡ് കൊണ്ടുവന്ന സംവിധായകരായിരുന്നു സിദ്ദീക് ലാല്‍മാര്‍. ഹരിഹര്‍ നഗര്‍, വിയറ്റ്‌നാം കോളനി, ഗോഡ് ഫാദര്‍, കാബൂളിവാല എന്നിങ്ങനെ തൊട്ടതെല്ലാം ഹിറ്റായിരുന്നു. വേര്‍പിരിഞ്ഞ ശേഷം സിദ്ദീഖ് ഒരുക്കിയ ഹിറ്റ്‌ലര്‍, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ചിലര്‍ എന്നിവ വന്‍ ഹിറ്റായി. ലാല്‍ ഒരുക്കിയ ടു ഹരിഹര്‍ നഗര്‍ സൂപ്പര്‍ ഹിറ്റായിരുന്നു.
വേര്‍പിരിഞ്ഞ രണ്ടുപേരെയും ഒന്നിപ്പിക്കാന്‍ പലരും ശ്രമിച്ചെങ്കിലും അതുണ്ടായില്ല. ഒടുവില്‍ ദിലീപിന്റെ ചിത്രത്തിനു വേണ്ടിയാണ് രണ്ടു രീതിയില്‍ ഇവര്‍ ഒന്നിക്കുന്നത്. ഇതോടൊപ്പം മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. സിദ്ദീഖ് ഭാസ്‌കര്‍ ദ് റാസ്‌കല്‍ അന്യഭാഷകളില്‍ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്.


Click it and Unblock the Notifications