»   » യഥാര്‍ത്ഥത്തില്‍ ആഷികും റീമയും വിവാഹിതരായോ?

യഥാര്‍ത്ഥത്തില്‍ ആഷികും റീമയും വിവാഹിതരായോ?

Posted By:
Subscribe to Filmibeat Malayalam
Aashiqu- Rima
മലയാള ചലച്ചിത്രലോകത്ത് പുതിയൊരു പ്രണയകഥ പ്രചരിയ്ക്കുകയാണ്. സംവിധായകന്‍ ആഷിക് അബുവും നടി റീമ കല്ലിങ്കലുമാണ് ഈ പ്രണകഥയിലെ നായികാനായകന്മാര്‍. ഇവര്‍ രണ്ടുപേരും വിവാഹിതരായെന്നതരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ സജീവമാവുകയാണ്. കൊച്ചിയില്‍ വച്ച് കഴിഞ്ഞ ദിവസം ഇവര്‍ വിവാഹിതരായിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

22 ഫീമെയില്‍ കോട്ടയം എന്ന ചിത്രം മുതല്‍ അതിന്റെ സംവിധായകനായ ആഷികും നായികയായി അഭിനയിച്ച റിമ കല്ലിങ്കലും തമ്മില്‍ നല്ല സൗഹൃദത്തിലാണ്. റിമ മികച്ച നടിയാണെന്ന് ആഷിക്കും ആഷിക് ഫ്രണ്ട്‌ലിയായ സംവിധായകനാണെന്ന് റീമയും പലവട്ടം ഇതിനോടകം തന്നെ പറഞ്ഞിട്ടുണ്ട്. 22 എഫ്‌കെയിലൂടെ റിമ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടുകയും ആഷികിന് ഏറെ പ്രശംസകള്‍ ലഭിയ്ക്കുകയും ചെയ്തു.

ഈ സിനിമയുടെ നിര്‍മ്മാണവേളയില്‍ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി എന്നാണ് ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നത്. രണ്ടുപേരും കൊച്ചി ബിനാലെ കാണാന്‍ ഒരുമിച്ചെത്തുകകൂടി ചെയ്തതോടെ വാര്‍ത്തകള്‍ക്ക് ചൂടേറി. അതിപ്പോള്‍ വിവാഹം കഴിഞ്ഞുവെന്ന പ്രചാരണത്തില്‍ എത്തിനില്‍ക്കുകയാണ്.

തനിക്കൊരു പ്രണയമുണ്ടെന്നും സിനിമയ്ക്ക് പുറത്താണ് അതെന്നും റീമ മുമ്പ് പല തവണ വ്യക്തമാക്കിയിട്ടുണ്ട്. ആഷികാവട്ടെ ഇത്തരം കാര്യങ്ങളൊന്നും പുറത്തുപറയാറുള്ള ആളല്ല. ആഷിക് അബു വിവാഹവാര്‍ത്ത നിഷേധിച്ചിട്ടുണ്ട്, റീമയാണെങ്കില്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല. എന്തായാലും ഗോസിപ്പുകാരും ആരാധകരും കാര്യം സത്യമാണോയെന്നറിയാതെ കണ്‍ഫ്യൂഷനാവുകയാണ്.

English summary
Director Aashiq Abu,has got married to actor Rima Kallingal, if certain reports are to be believed,
Please Wait while comments are loading...

Malayalam Photos

Go to : More Photos