ബോളിവുഡ് മടുത്തു, അസിന്‍ തോട്ടുങ്കല്‍ മടങ്ങിവരുന്നു?
പോയാല്‍ പോയിടം നില്‍ക്കുന്നയാളാണ് അസിന്‍ എന്ന പേരുണ്ട് താരത്തിന്. മലയാളത്തില്‍ നിന്ന് തമിഴിലേക്ക് പോയപ്പോള്‍ പിന്നീടൊരു തിരിച്ചുവരവ് ഇങ്ങോട്ടേയ്ക്ക് ഉണ്ടായിട്ടില്ല. അതുപോലെ തമിഴില്‍ നിന്ന് ബോളിവുഡിലേക്ക് പോയപ്പോള്‍ തിരിച്ച് തമിഴകത്തേക്കും വന്നില്ല. ഇപ്പോള്‍ വിദേശ പര്യടനത്തിന് പോയ അസിന്‍ അവിടെ നിന്നും തിരിച്ചുവരുന്ന ലക്ഷണമൊന്നും കാണാതായപ്പോള്‍ ആരാധകര്‍ക്ക് ആവലാതിയായി.
എന്നാല്‍ അസിന്‍ തിരിച്ചുവരുന്നു. ബോളിവുഡിലേക്കല്ല, തമിഴകത്തേക്ക് തന്നെ. 'ആള്‍ ഈസ് വെല്‍' എന്ന ചിത്രമാണ് ഒടുവില്‍ അസിന്‍ ഹിന്ദിയില്‍ ചെയ്തത്. അതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.

അതിനിടയില്‍ തന്നെ അസിനെ വേറെയും ചില ഹിന്ദി ചിത്രങ്ങളിലേക്ക് വിളിച്ചെങ്കിലും താരം പോയില്ലത്രെ. സഞ്ജയ് ദത്തിന്റെ 'പൊലീസ്ഗിരി' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ സല്‍മാന്‍ഖാന്‍ അസിനോട് ആവശ്യപ്പെട്ടിരുന്നുവത്രെ. പക്ഷെ ആ പ്രൊജക്ട് ഏറ്റെടുക്കാന്‍ താരം തയ്യാറായില്ലെന്നാണ് കേള്‍ക്കുന്നത്.
അതുപോലെ 'വെല്‍ക്കം ബാക്ക്' എന്ന ചിത്രത്തിന് വേണ്ടി വിളിച്ചപ്പോഴും അസിന്‍ നോ പറഞ്ഞു. ഒടുക്കം ശ്രുതി ഹസന് ആ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. അസിന് ബോളിവുഡ് മടുത്തെന്നാണ് കോടമ്പക്കത്തുനിന്ന് കേള്‍ക്കുന്ന വിവരം
അസിന്റെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ, എആര്‍ മുരുഗദോസ് സംവിധാനം ചെയ്ത 'ഗജിനി' എന്ന ചിത്രത്തിന്റെ റീമേക്കുമായാണ് താരം ബോളിവുഡിന്റെ പടികടന്നത്. പിന്നീട് ലണ്ടന്‍ ഡ്രീംസ്, റെഡ്ഡി, ഹൗസ് ഫുള്‍2, ബോല്‍ ബച്ചന്‍, ഖിലാഡി 786 അങ്ങനെ ബോളിവുഡില്‍ തിരക്കോട് തിരക്കായിരുന്നു. അതിനിടയില്‍ 'കാവലന്‍' എന്ന ചിത്രത്തില്‍ മാത്രമാണ് മടങ്ങിവന്ന് തമിഴില്‍ അഭിനയിച്ചത്. വിദേശപര്യടനം കഴിഞ്ഞെത്തുന്ന താരം തിരിച്ച് തമിഴകത്തേക്ക് തന്നെ മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications