»   » വധുവിനെ രഹസ്യമാക്കി, ധ്യാന്‍ ശ്രീനിവാസന്‍ ഉടന്‍ വിവാഹിതനാകും!

വധുവിനെ രഹസ്യമാക്കി, ധ്യാന്‍ ശ്രീനിവാസന്‍ ഉടന്‍ വിവാഹിതനാകും!

By: Sanviya
Subscribe to Filmibeat Malayalam

യുവനടന്‍ ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനാകുന്നതായി റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സിനിമാ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രം ചടങ്ങില്‍ പങ്കെടുക്കും.

എന്നാല്‍ വധു ആരാണെന്നുള്ള കാര്യം രഹസ്യമാക്കി വെച്ചിരിക്കുകയാണ്. വിവാഹ തീയതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്നാണ് അറിയുന്നത്. 2013ല്‍ പുറത്തിറങ്ങിയ തിര എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍.

ഒരേ മുഖം

സഹോദരന്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഒരേ മുഖം എന്ന ചിത്രത്തിലാണ് ധ്യാന്‍ ഒടുവില്‍ അഭിനയിച്ചത്.

സംവിധായക വേഷത്തില്‍

അച്ഛന്റെ പാത പിന്തുടര്‍ന്ന് ധ്യാന്‍ സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നതായി വാര്‍ത്തുകളുണ്ടായിരുന്നു. ഒരു സിനിമ സംവിധാനം ചെയ്യുക എന്ന മോഹത്തെ കുറിച്ച് മുമ്പ് ധ്യാന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ഈ വര്‍ഷം തന്നെ ധ്യാന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഒരു സിനിമ സംഭവിക്കുമെന്നാണ് സൂചന.

ഗോസിപ്പുകള്‍

പ്രണയ വിവാഹമായിരിക്കുമോ? സിനിമയില്‍ ഗോസിപ്പുകള്‍ പതിവാണല്ലോ. അധിക സമയം ഒന്നും വേണ്ട. ഒന്ന് കളിച്ച് ചിരിച്ച് സംസാരിച്ചാല്‍ പിന്നെ അവര്‍ പ്രണയത്തിലാണെന്ന് വാര്‍ത്ത കത്തി പടരും. അടുത്തിടെ നടന്‍ പ്രണയത്തിലാണെന്ന് പറഞ്ഞ് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ധ്യാനിനൊപ്പം അഭിനയിച്ച നടിയാണെന്നും എന്നാല്‍ ധ്യാനിന്റെ വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തതായും വാര്‍ത്തകളുണ്ടായിരുന്നു.

ഫെബ്രുവരിയില്‍ വിവാഹം

ധ്യാനിന്റെ വിവാഹം 2017 ഫെബ്രുവരി അവസാനത്തോടെ നടക്കുമെന്നാണ് വിവരം. എന്നാല്‍ വധുവിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.

English summary
Is Dhyan Sreenivasan To Enter Wedlock
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam