'നാ​ഗ ചൈതന്യയുമായി വീണ്ടും ഒരുമിക്കുന്നു?'; വിവാഹമോചനം അറിയിച്ചുള്ള പ്രസ്താവന നീക്കം ചെയ്ത് സാമന്ത!

നാല് വർഷത്തെ വിവാഹ ജീവിതം ഇക്കഴിഞ്ഞ ഒക്ടോബറിലാണ് തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താര ജോഡികളായ സാമന്തയും നാ​ഗചൈതന്യയും അവസാനിപ്പിച്ചത്. ഇരുവരുടേയും വേർപിരിയൽ വലിയ വാർത്തയായിരുന്നു. നാ​ഗചൈതന്യയിൽ നിന്ന് ജീവനാംശം വാങ്ങാതെയാണ് സാമന്ത വിവാഹമോചനം നേടിയത് എന്നും തെലുങ്ക് സിനിമാ ലോകത്ത് നിന്നും റിപ്പോർട്ടുകൾ വന്നിരുന്നു. വേർപിരിയൽ അമ്പരപ്പോടെയാണ് ആരാധകർ കേട്ടത്. അതിന് പിന്നാലെ സാമന്തയ്ക്കെതിരെ പല ആരോപണങ്ങളും ഉയർന്നു. താരത്തിന് അമ്മയാവാൻ താൽപ്പര്യമില്ലായിരുന്നെന്നും പലതവണ ​ഗർഭച്ഛിദ്രം നടത്തി എന്നെല്ലാമായിരുന്നു വ്യാജ പ്രചരണം.

ഇതിനെതിരെ ശക്തമായി താരം പ്രതികരിക്കുകയും ചെയ്തിരുന്നു. വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങൾ സാമന്തയെ മാനസിക പ്രയാസത്തിലാക്കിയിരുന്നു. എന്നാൽ ഇത് തന്റെ പ്രൊജക്ടുകളെ ബാധിക്കാൻ പാടില്ലെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. ഇപ്പോൾ പ്രൊഫഷണൽ കാര്യങ്ങൾക്ക് മാത്രമാണ് സാമന്ത പ്രാധാന്യം നൽകുന്നത്. പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേർപിരിയൽ പ്രഖ്യാപിച്ചത്. ഇരുവരുടേയും നാലാമത്തെ വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയായിരുന്നു ഇരുവരുടേയും പ്രഖ്യാപനം.

വിവാഹമോചനം അറിയിച്ചുള്ള പ്രസ്താവന നീക്കം ചെയ്തു

ഇപ്പോൾ സാമന്ത തന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ നിന്ന് വിവാഹമോചനം അറിയിച്ചുള്ള പ്രസ്താവന നീക്കം ചെയ്തിരിക്കുകയാണ്. ഒക്ടോബർ രണ്ടിനായിരുന്നു ഇരുവരും സംയുക്ത പ്രസ്താവന സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. സാമന്തയുടെ ഇൻസ്റ്റ​ഗ്രാമിൽ വിവാഹമോചന പ്രസ്താവന കാണാതായതോടെ നാ​ഗ ചൈതന്യയുമായി സാമന്ത വീണ്ടും ഒരുമിക്കാനുള്ള തയ്യാറെടുപ്പിലാണ് എന്ന തരത്തിലാണ് റിപ്പോർട്ടുകൾ വരുന്നത്. ഇത്തരം വാർത്തകൾ ആരാധകരിലും വലിയ പ്രതീക്ഷ ഉണ്ടാക്കുന്നുണ്ട്. സാമന്ത മാത്രമാണ് വിവാഹമോചന പ്രസ്താവന നീക്കം ചെയ്തത്. നാ​ഗ ചൈതന്യയുടെ സോഷ്യൽമീഡിയയിൽ ഇപ്പോഴും ആ പ്രസ്താവനയുണ്ട്.

വീണ്ടും ഒരുമിക്കാനുള്ള തയ്യാറെടുപ്പിലോ?

രണ്ടുപേരുടെയും നന്മയ്ക്കു വേണ്ടി എടുത്ത തീരുമാനമായിരുന്നു വിവാഹമോചനമെന്നാണ് നാ​ഗചൈതന്യ വിവാഹമോചനം പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. 'പിരിഞ്ഞിരിക്കുന്നതിൽ കുഴപ്പമില്ല. ഞങ്ങൾ രണ്ടുപേരുടെയും നന്മയ്ക്ക വേണ്ടി എടുത്ത തീരുമാനമായിരുന്നു അത്. അവൾ സന്തോഷവതിയാണെങ്കിൽ ഞാനും സന്തോഷവാനാണ്. ആ സാഹചര്യത്തിൽ നല്ല തീരുമാനമായിരുന്നു അത്' നാ​ഗചൈതന്യ പറഞ്ഞു. 2017ലായിരുന്നു സാമന്ത-നാ​ഗചൈതന്യ വിവാഹം. ഒരുപാട് ആലോചനകൾക്ക് ശേഷമാണ് വിവാഹമോചനമെന്ന തീരുമാനത്തിൽ എത്തിയതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും സാമന്തയും നിത്യചൈതന്യയും നേരത്തേ അഭ്യർഥിച്ചിരുന്നു. കൈ നിറയെ സിനിമകളും യാത്രകളുമായി രണ്ടുപേരും തിരക്കിലാണ്. സാമന്തയുടെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ പുഷ്പയായിരുന്നു. ഒരു ഐറ്റം ഡാൻസിൽ മാത്രമാണ് സാമന്ത പ്രത്യക്ഷപ്പെട്ടത് എങ്കിലും പാട്ടും സാമന്തയുടെ നൃത്തവും വലിയ ഹിറ്റായിരുന്നു. ഇനി വി​ഘ്നേശ് ശിവൻ സംവിധാനം ചെയ്ത കാത്ത് വാക്ക്ലെ രണ്ടുകാതൽ ആണ് സാമന്തയുടെ റിലീസ് ചെയ്യാനുള്ള ഏറ്റവും പുതിയ സിനിമ.

Recommended Video

സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam
സിനിമാ തിരക്കുകളിൽ സാമും ചായിയും

നയൻതാരയും വിജയ് സേതുപതിയുമാണ് സാമന്തയ്ക്ക് പുറമെ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. സായ് പല്ലവിയും നാ​ഗചൈതന്യയും കേന്ദ്രകഥാപാത്രങ്ങളായ ലവ് സ്റ്റോറിയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത നാ​ഗ ചൈതന്യയുടെ സിനിമ. ശേഖർ കമൂലയാണ് ചിത്രം സംവിധാനം ചെയ്തത്. ഇനി വാരിനിരിക്കുന്ന സിനിമ ആമിർ ഖാൻ ടൈറ്റിൽ റോളിലെത്തുന്ന ലാൽ സിങ് ഛദ്ദയാണ്. ഇന്ത്യയിലുടനീളമുള്ള 100 ലധികം ലൊക്കേഷനുകളിലായി 200 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ലഗാന് ശേഷം ആമീർ ഖാന്റെ ഏറ്റവും കൂടുതൽ ദിവസം ചിത്രീകരിച്ച സിനിമ കൂടിയാണ് ലാൽ സിങ് ഛദ്ദ. ഫോറസ്റ്റ് ​ഗമ്പ് എന്ന ഹോളിവുഡ് സിനിമയുടെ ഹിന്ദി റീമേക്കാണ് ലാൽ സിങ് ഛദ്ദ. ആമീർ ഖാൻ പ്രൊഡക്ഷൻസും വയാകോം 18 സ്റ്റുഡിയോസും പാരമൗണ്ട് പിക്ചേഴ്സും ചേർന്ന് നിർമിച്ച ലാൽ സിങ് ഛദ്ദ അദ്വൈത് ചന്ദൻ ആണ്‌ സംവിധാനം ചെയ്തത്. എറിക് റോത്തും അതുൽ കുൽക്കർണിയും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. കരീന കപൂർ, മോന സിംഗ്, നാഗ ചൈനത്യ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X