ഫാസിലിന് ഡേറ്റ് നല്‍കില്ലെന്ന് ഫഹദ് !
മലയാളത്തിലെ ന്യൂ ജനറേഷന്‍ താരങ്ങള്‍ക്ക് മുതിര്‍ന്ന ചലച്ചിത്രപ്രവര്‍ത്തകരോട് വേണ്ട ബഹുമാനമില്ലെന്നുള്ള ആരോപണം കുറച്ചുകാലമായി നിലനില്‍ക്കുന്നുണ്ട്. മുമ്പേ പേരെടുത്ത സീനിയര്‍ താരങ്ങളെയും സംവിധായകരെയും മറ്റും ഇവര്‍ വേണ്ടവിധത്തില്‍ പരിഗണിക്കുന്നില്ലെന്നാണ് പരാതികള്‍. പല സീനിയര്‍ സംവിധായകര്‍ക്കും ഡേറ്റ് നല്‍കാന്‍ പുതിയ താരങ്ങള്‍ തയ്യാറാവുന്നില്ലെന്നും, മുതിര്‍ന്ന സംവിധായകരെയെല്ലാം ക്രിയേറ്റിവിറ്റി തീര്‍ന്നയാളുകളായിട്ടാണ് ന്യൂജനറേഷന്‍കാര്‍ പരിഗണിക്കുന്നതെന്നുമാണ് പലരും പറയുന്നത്. ഇപ്പോഴിതാ ഈ ആരോപണത്തെ ശരിവയ്ക്കുന്നൊരു റിപ്പോര്‍ട്ട് വന്നിരിക്കുകയാണ്.
ന്യൂജനറേഷനിലെ പ്രമുഖ താരം ഫഹദ് ഫാസില്‍ പിതാവായ ഫാസിലിന് പോലും ഡേറ്റ് നല്‍കാന്‍ തയ്യാറല്ലത്രേ. ഡേറ്റ് ചോദിച്ച പിതാവ് ഫാസിലിനോട് ഫഹദ് പറഞ്ഞത് സംവിധായകനാകണ്ട നിര്‍മ്മാതാവായാല്‍ മതിയെന്നാണത്രേ. റിപ്പോര്‍ട്ട് എത്രത്തോളം സത്യമാണെന്ന് വ്യക്തമല്ലെങ്കിലും ചലച്ചിത്രലോകത്താകെ ഈ വാര്‍ത്ത പരന്നിട്ടുണ്ട്. ഫാസില്‍ സംവിധാനം ചെയ്ത കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു ഫഹദിന്റെ അരങ്ങേറ്റം. എന്നാല്‍ ആ ചിത്രം ഒട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ആദ്യ ചിത്രത്തോടെതന്നെ ഫഹദ് സിനിമയില്‍ നിന്നും തല്‍ക്കാലത്തേയ്ക്ക് മാറുകയും ചെയ്തു.

ഇപ്പോള്‍ കരിയറില്‍ ഏറ്റവും മികച്ച സമയത്ത് നില്‍ക്കുന്ന ഫഹദ് ഒരു ഫാസില്‍ ചിത്രത്തിന് വേണ്ടികൂടി പരീക്ഷണം നടത്താന്‍ തയ്യാറല്ലെന്നാണ് പറയുന്നതത്രേ. അതേസമയം പിതാവ് നിര്‍മ്മാതാവാകുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഫഹദിന് മടിയില്ലെന്നും കേള്‍ക്കുന്നു.
യുവതാരം നിവിന്‍ പോളിയ്‌ക്കെതിരെയും ഇത്തരം ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഡേറ്റ് ചോദിച്ചെത്തിയ ജിഎസ് വിജയനെ നിവിന്‍ പോളി പ്രതിസന്ധിയിലാക്കിയെന്നും സീനിയറുകളെ നിവിന്‍ കുളമ്പുരോഗികളെന്ന് വിളിച്ചെന്നും വാര്‍ത്തവന്നിരുന്നു. സീനിയര്‍ സംവിധായകര്‍ കാലഹരണപ്പെട്ട വിഷയങ്ങളുമായി എത്തുമ്പോള്‍ പുതുതലമുറക്കാര്‍ ക്ലിക്കാകാന്‍ സാധ്യതയുള്ള ചിത്രങ്ങളാണ് എടുക്കുന്നതെന്നും അതിനാലാണ് ന്യൂജനറേഷന്‍ ആളുകള്‍ സീനിയറുകളോട് മുഖം തിരിക്കുന്നതെന്നുമാണ് സൂചന.


Click it and Unblock the Notifications