»   » ഞാനൊരു നല്ല ഭര്‍ത്താവല്ല, പക്ഷെ നല്ലൊരു സുഹൃത്താണ്; ഫഹദ് ഫാസില്‍

ഞാനൊരു നല്ല ഭര്‍ത്താവല്ല, പക്ഷെ നല്ലൊരു സുഹൃത്താണ്; ഫഹദ് ഫാസില്‍

Posted By: Rohini
Subscribe to Filmibeat Malayalam

വിവാഹം കഴിഞ്ഞതിന് ശേഷം നസ്‌റിയ നസീം സിനിമയില്‍ നിന്നും ഒരു താത്കാലിക ഇടവേള എടുത്തിരിയ്ക്കുകയാണ്. എന്നിരുന്നാലും നസ്‌റിയയെ സംബന്ധിച്ച വാര്‍ത്തകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറയുന്നു. നസ്‌റിയയെ വീണ്ടും അഭിനയിക്കാന്‍ വിടാത്തതില്‍ ഫാന്‍സിന് അതിയായ നിരാശയും ഫഹദിന്റെ അടുത്ത് അല്പം ദേഷ്യവും ഉണ്ട് എന്നുള്ളതാണ് സത്യം.

എന്നാല്‍ തനിക്കും നസ്‌റിയ അഭിനയിച്ചു കാണണം എന്ന് തന്നെയാണ് ആഗ്രഹമെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഫഹദ് ഫാസില്‍ പറഞ്ഞു. പക്ഷെ നസ്‌റിയയ്ക്ക് ഇപ്പോള്‍ അഭിനയത്തോട് താത്പര്യമില്ല. കുടുംബത്തെ നോക്കുന്നതിലാണ് ഇഷ്ടം. നല്ലൊരു സ്‌ക്രിപ്റ്റ് ലഭിച്ചാല്‍ ഞാനും നസ്‌റിയയും ഒന്നിച്ച് അഭിനയിക്കുമെന്നും ഫഹദ് പറഞ്ഞു.

 fahadh-faasil-dominating-nazriya-nazim-

ഞാനൊരു നല്ല ഭര്‍ത്താവ് അല്ല എന്നും, എന്നാല്‍ നല്ലൊരു സുഹൃത്താണെന്നും ഫഹദ് അഭിമുഖത്തില്‍ പറഞ്ഞു. അതേ സമയം നസ്‌റിയ നല്ലൊരു പാര്‍ട്‌നറാണത്രെ. തന്റെ കാര്യം വളരെ കൃത്യമായി നോക്കുന്നത് ഇപ്പോള്‍ നസ്‌റിയയാണ്. ഒരു കുടുംബത്തെ എങ്ങനെ മുന്നോട്ട് കൊണ്ടു പോകണം എന്നതിനെ കുറിച്ചും നസ്‌റിയയ്ക്ക് നല്ല പക്വതയുണ്ട്- ഫഹദ് പറഞ്ഞു.

English summary
In a recent interview, Fahadh Faasil stated that he is not a dominating husband, but a good friend to his wife. According to Fahadh, Nazriya is the dominating partner in their relationship

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam