ചിമ്പുവും നയന്‍സും പറയുന്നു 'ഇത് നമ്മ ആള്‍'
തമിഴ്‌സിനിമാലോകം മുഴുവന്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത് സംവിധായകന്‍ പാണ്ഡ്യരാജ് ഒരുക്കുന്ന ചിമ്പു-നയന്‍താര ചിത്രത്തിന്റെ സെറ്റിലേയ്ക്കാണ്. ഒരുകാലത്ത് പ്രണയികളായിരുന്ന ചിമ്പുവും നയന്‍താരയും തെറ്റിപ്പിരിഞ്ഞശേഷം ഒന്നിയ്ക്കുന്ന ആദ്യ ചിത്രമെന്ന നിലയ്ക്ക് ഈ ചിത്രം തെന്നിന്ത്യയുടെ മൊത്തം ശ്രദ്ധാകേന്ദ്രമാവുകയാണ്.
സെറ്റിലുള്ളവുരം ഷൂട്ടിങ് കാണാനെത്തുന്നവരുമെല്ലാം ചിമ്പുവും നയന്‍താരയും എങ്ങനെയായിരിക്കും ഒന്നിച്ചഭിനയിക്കുകയെന്ന് കാണാന്‍ വേണ്ടി നോക്കിനോക്കിയിരിക്കുകയാണ്. രണ്ടുപേരെയും കാര്യമായി നിരീക്ഷിയ്ക്കുകയാണ് എല്ലാവരും. നേരത്തേ ചിത്രത്തിന്റെ പേര് അണിയറക്കാര്‍ പ്രഖ്യാപിച്ചിരുന്നില്ല, ഇപ്പോള്‍ ചിത്രത്തിന്റെ പേര് പുറത്തുവിട്ടിരിക്കുകയാണ്, ഇത് നമ്മ ആള് എന്നാണ് ചിമ്പു-നയന്‍സ് ചിത്രത്തിന്റെ പേര്.

നയന്‍സും ചിമ്പുവുമാണ് താരങ്ങള്‍ എന്നതുകൊണ്ടുതന്നെ ഇത് നമ്മ ആള് എന്ന പേര് കൗതുകമുണര്‍ത്തുന്നതാണ്. ഇവരുടെ പഴയ പ്രണയവും ശത്രുതയുമെല്ലാം ചിന്തിച്ചാണോ സംവിധായകന്‍ ചിത്രത്തിന് ഈ പേരിട്ടതെന്നാണ് ഇപ്പോള്‍ പലരും ചോദിയ്ക്കുന്നത്.
ചിത്രത്തിലെ നായികയായി നയന്‍താരയെ കരാര്‍ ചെയ്യും മുമ്പ് തന്നെ രണ്ട് പേരുകള്‍ ഞങ്ങള്‍ ആലോചിച്ച് വച്ചിരുന്നു. എന്നാല്‍ ആ പേരുകള്‍ രണ്ടും നയന്‍താര നായികയാകുന്ന ചിത്രത്തിന് പോരാ എന്ന് തോന്നിയപ്പോഴാണ് കുറച്ചുകൂടി ശ്രദ്ധിക്കപ്പെടുന്ന പേര് കണ്ടെത്തിയത്. ചിത്രത്തില്‍ ചിമ്പുവും നയന്‍താരയും ഓരോതവണ കണ്ടുമുട്ടുമ്പോള്‍ ഇത് നമ്മ ആളു സാര്‍ എന്ന തരത്തില്‍ തോന്നിയ്ക്കുന്ന ഒട്ടേറെ സീനുകള്‍ ചിത്രത്തിലുണ്ട്. അതുകൊണ്ട് ചിത്രത്തിന്റെ പേരും അങ്ങനെതന്നെ ആകട്ടെയെന്ന് തീരുമാനിയ്ക്കുകയായിരുന്നു-അണിയറക്കാര്‍ പറയുന്നു.
ചിത്രത്തില്‍ ചിമ്പുവിന് പെണ്‍കുട്ടികളോടുള്ള താല്‍പര്യവും മറ്റും വിഷയമാകുന്ന സീന്‍ ചിത്രീകരിക്കുമ്പോള്‍ നയന്‍താര ചിരിച്ചു മണ്ണുകപ്പുകയായിരുന്നുവെന്നും അണിയറക്കാര്‍ പറയുന്നു. എന്തായാലും നയന്‍സിനും ചിമ്പുവിനും ഒന്നിച്ചഭിനയിക്കുന്നകാര്യത്തില്‍ ബുദ്ധിമുട്ടൊന്നുമില്ലെന്നും അവര്‍ നന്നായിട്ടാണ് ഇടപഴകുന്നതെന്നുമാണ് അണിയറക്കാര്‍ പറയുന്നത്.


Click it and Unblock the Notifications