»   » സോളോ ഹീറോ ചിത്രങ്ങള്‍ മാത്രം, കരിയറിലേക്ക് ജയസൂര്യ എടുത്ത തീരുമാനം!

സോളോ ഹീറോ ചിത്രങ്ങള്‍ മാത്രം, കരിയറിലേക്ക് ജയസൂര്യ എടുത്ത തീരുമാനം!

Posted By: Sanviya
Subscribe to Filmibeat Malayalam

കുറച്ച് ചിത്രങ്ങള്‍ ഒഴിച്ചാല്‍ ജയസൂര്യ അഭിനയിച്ചതെല്ലാം ഏറ്റവും നല്ല ചിത്രങ്ങളാണ്. കൂടാതെ ജയസൂര്യയുടേതായി വരാനിരിക്കുന്നതെല്ലാം വമ്പന്‍ പ്രോജക്ടുകളും. എന്നാല്‍ അതിനിടെ താരം തന്റെ കരിയറിന് വേണ്ടി പുതിയൊരു തീരുമാനം എടുത്തതായി പറയുന്നു.

ഇനി മുതല്‍ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നില്ല. സോളോ ഹിറ്റ് ചിത്രങ്ങളുടെ ഭാഗവുമായി മുന്നോട്ട് പോകനാണ് നടന്റെ തീരുമാനം. അതുക്കൊണ്ട് തന്നെ അടുത്തിടെ വന്ന മള്‍ട്ടിസ്റ്റാര്‍ പ്രോജക്ടുകള്‍ ജയസൂര്യ ഉപക്ഷേിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

മഞ്ജു വാര്യര്‍ക്കൊപ്പം

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കെയര്‍ ഓഫ് സൈറ ബാനു എന്ന ചിത്രത്തിലേക്ക് ജയസൂര്യയും പരിഗണിച്ചിരുന്നു. നേരത്തെ അമല അക്കിനേനിയെ വച്ച് ചെയ്യാനിരുന്ന കഥാപാത്രത്തില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ജയസൂര്യയെ പരിഗണിച്ചത്.

ജയസൂര്യ ഉപേക്ഷിച്ചു

എന്നാല്‍ കെയര്‍ ഓഫ് സൈറ ബാനുവിലെ ഓഫര്‍ ജയസൂര്യ ഉപേക്ഷിച്ചു. മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളില്‍ ഇനി അഭിനയിക്കില്ലെന്ന താരത്തിന്റെ തീരുമാനമാണ് ഇതിന് പിന്നിലെന്നാണ് അറിയുന്നത്.

അമര്‍ അക്ബര്‍ അന്തോണി പോലെ

ബിജു മേനോന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിലെ ഓഫറും ജയസൂര്യ ഉപേക്ഷിച്ചതായാണ് അറിയുന്നത്. എന്നാല്‍ നാദിര്‍ഷയുടെ അമര്‍ അക്ബര്‍ അന്തോണിയിലെ പോലെ പ്രാധന്യമുള്ള വേഷങ്ങള്‍ ജയസൂര്യ സ്വീകരിക്കും.

ഫ്രുക്കിയുടെ തിരക്കിലാണ്

സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഫുക്രി എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ ജയസൂര്യ. ഫുക്രി പൂര്‍ത്തിയായതിന് ശേഷം വിപി സത്യന്റെ കഥ പറയുന്ന ക്യാപ്റ്റന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കും.

English summary
Is Jayasurya Reluctant To Act In Multi-starrers?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X