കാവ്യയുടെ വിവാഹനിശ്ചയം കഴിഞ്ഞു?

By Staff

കാവ്യാമാധവന്‌ താന്‍ വിവാഹിതയാകാന്‍ പോവുകയാണെന്ന്‌ പ്രഖ്യാപിച്ചിട്ട്‌ നാളേറെയായി. വിവാഹാലോചനകളും തകൃതിയായി നടക്കുന്നുണ്ടായിരുന്നു. ആരാധകരെല്ലാം കാവ്യയുടെ വരന്‍ ആരായിരിക്കുമെന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുകയുമാണ്‌.

ഇതിനിടെ കാവ്യയും കുടുംബവും കൂടി ആളെക്കണ്ടെത്തിയെന്നും വിവാഹനിശ്ചയം കഴിഞ്ഞുവെന്നുമൊക്കെ റിപ്പോര്‍ട്ടു കള്‍ പുറത്തുവരുന്നുണ്ട്‌. തിരുവനന്തപുരം സ്വദേശിയായ കമ്പ്യൂട്ടര്‍ എന്‍ജിനീയറാണത്രേ കക്ഷി, പേര്‌ നിഷാല്‍ ചന്ദ്ര.

രണ്ട്‌ മാസം മുമ്പുതന്നെ വിവാഹാലോചനയും നിശ്ചയവുമൊക്കെ നടന്നുവെന്നാണ്‌ അറിയുന്നത്‌. ഇക്കാര്യമൊക്കെ കാവ്യയും കുടുംബവം രഹസ്യമായി സൂക്ഷിക്കുകയായിരുന്നുവത്രേ. കുവൈറ്റില്‍ സ്ഥിരതാമസമാക്കിയവരാണത്രേ നിഷാലിന്റെ കുടുംബം.

കാവ്യയുടെ അത്രയില്ലെങ്കിലും നിഷാലും സിനിമയില്‍ ഒരു കൈനോക്കിയിട്ടുണ്ട്‌. മോഹന്‍ലാല്‍ ചിത്രമായ ഗാന്ധര്‍വ്വം, മമ്മൂട്ടിച്ചിത്രമായ ഇലവങ്കോട്‌ ദേശം എന്നിവയില്‍ ബാലതാരമായി നിശ്ചല്‍ അഭിനയിച്ചിട്ടുണ്ടത്രേ.

അടുത്ത കാലത്ത്‌ കാവ്യയ്‌ക്കെതിരെ ഒട്ടേറെ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നു. വിവാദസ്വാമി സന്തോഷ്‌ മാധവനുമായി ബന്ധമുണ്ടെന്നും ഗോസിപ്പുകളുടെ പേരില്‍ കാവ്യ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചുവെന്നും മറ്റുമായിരുന്നു വാര്‍ത്തകള്‍.

എന്തായാലും കാവ്യ വിവാഹജീവിതത്തിലേയ്‌ക്ക്‌ കടക്കുകയാണെന്നുള്ള കാര്യം ഉറപ്പായിക്കഴിഞ്ഞു. വിവാഹശേഷം അഭിനയം വിട്ടുപോയവരെപ്പോലെതന്നെ മലയാളത്തിന്‌ കാവ്യയെയും നഷ്ടപ്പെടുമോയെന്നാണ്‌ ഇപ്പോള്‍ ആരാധകരുടെ ആശങ്ക.

ബന്ധപ്പെട്ട വാര്‍ത്തകള്‍







മാടമ്പിയിലെ ചിത്രങ്ങള്‍
കാവ്യയുടെ ഗ്ലാമര്‍ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X