»   » കാവ്യ വിവാഹം കഴിയ്ക്കുന്നത് സഞ്ജയ് മേനോനെ?

കാവ്യ വിവാഹം കഴിയ്ക്കുന്നത് സഞ്ജയ് മേനോനെ?

Posted By:
Subscribe to Filmibeat Malayalam

നടി കാവ്യാ മാധവന്‍ വിവാഹമോചിതയായ കാലം മുതല്‍ക്കുതന്നെ അവരുടെ രണ്ടാവിവാഹത്തെക്കുറിച്ച് വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിരുന്നു. അടുത്തിടെയായി ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകളുടെ എണ്ണം കൂടി. കുറച്ചുനാള്‍ മുമ്പ് ഗുരുവായൂരിലെത്തി വഴിപാടുകള്‍ നടത്തി പ്രാര്‍ത്ഥിയ്ക്കുകകൂടി ചെയ്തതോടെ കാവ്യയുടെ വിവാഹം അടുത്തുവെന്നതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പലതു വന്നു. പക്ഷേ അപ്പോള്‍ കാവ്യ തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തി. ജ്യേഷ്ഠന്റെ വിവാഹത്തിന് വേണ്ടിയുള്ള വഴിപാടുകളാണ് നടത്തിയതെന്നും താന്‍വിവാഹിതയാകമ്പോള്‍ എല്ലാവരെയും അറിയിക്കുമെന്നും കാവ്യ പറഞ്ഞു.

ഇപ്പോഴിതാ വീണ്ടും കാവ്യയുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. വിവാഹം ഉറപ്പിച്ചുവെന്നും ക്യാമറാമാന്‍ സഞ്ജയ് മേനോനാണ് വരനെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കാവ്യ സിനിമാ ലോകത്തെ ഒരു സാങ്കേതികവിദഗ്ധനുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിവാഹം ഉടന്‍ ഉണ്ടാകുമെന്നും കേട്ടു.

Kavya Madhavan

പക്ഷേ ഇപ്പോള്‍ കേള്‍ക്കുന്നത് സഞ്ജയ് മേനോനുമായുള്ള വിവാഹം ഉറപ്പിച്ചെങ്കിലും രണ്ടുവര്‍ഷം കഴിഞ്ഞേ വിവാഹം നടത്തുകയുള്ളുവെന്നാണ്. 2009 ല്‍ ആയിരുന്നു കാവ്യയും നിശാല്‍ ചന്ദ്രയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം കുവൈത്തിലേയ്ക്കുപോയ കാവ്യ പിന്നീട് ഗാര്‍ഹിക പീഡനമുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് തിരിച്ചെത്തുകയായിരുന്നു.

English summary
Latest rumour about Kavya Madhavan is, Her second married is fixed with the new boyfriend Famous cameraman Sanjay Menon.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam