twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിജയ് രണ്ടും കല്‍പ്പിച്ചിറങ്ങുകയാൽ ഇനി തകരാന്‍ പോവുന്നത് നിവിന്‍ പോളിയുടെ റെക്കോര്‍ഡാണ്!

    |

    Recommended Video

    സർക്കാർ ദീപാവലി റിലീസ് | Filmibeat Malayalam

    ഒക്ടോബര്‍ പതിനൊന്നിന് റിലീസിനെത്തി മൂന്നാം ആഴ്ചയിലേക്ക് എത്തിയിരിക്കുകയാണ് കായംകുളം കൊച്ചുണ്ണി. സിനിമയുടെ പ്രഖ്യാപനം മുതല്‍ മലായള സിനിമാപ്രേമികള്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന കായംകുളം കൊച്ചുണ്ണി മലയാളത്തിലെ സകലകാല റെക്കോര്‍ഡുകളും മറികടന്നിരുന്നു. ബോക്‌സോഫീസില്‍ തരംഗമായി കൊണ്ടിരിക്കുന്ന കൊച്ചുണ്ണി ഇപ്പോഴും നിറഞ്ഞ സദ്ദസ്സിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

     നടി സനുഷയ്ക്ക് അനിയനൊപ്പം അഭിനയിക്കാന്‍ ടെന്‍ഷനാണ്! കാരണം വെളിപ്പെടുത്തി നടി തന്നെ രംഗത്ത്, കാണൂ.. നടി സനുഷയ്ക്ക് അനിയനൊപ്പം അഭിനയിക്കാന്‍ ടെന്‍ഷനാണ്! കാരണം വെളിപ്പെടുത്തി നടി തന്നെ രംഗത്ത്, കാണൂ..

    ശ്രീശാന്തിന് ഇതില്‍ കൂടുതല്‍ ഒന്നും വരാനില്ല! സല്‍മാന്‍ ഖാന്‍ തേച്ചൊട്ടിച്ച് കളഞ്ഞു, ബിഗ് ബോസിലെ കളിശ്രീശാന്തിന് ഇതില്‍ കൂടുതല്‍ ഒന്നും വരാനില്ല! സല്‍മാന്‍ ഖാന്‍ തേച്ചൊട്ടിച്ച് കളഞ്ഞു, ബിഗ് ബോസിലെ കളി

    കഴിഞ്ഞ ആഴ്ച യുകെയിലേക്ക് കൂടി കായംകുളം കൊച്ചുണ്ണി റിലീസിനെത്തിയിരുന്നു. അതിവേഗം കോടികള്‍ വാരിക്കൂട്ടി കൊണ്ടിരിക്കുന്ന സിനിമ പുതിയൊരു ചരിത്രമാവുമെന്ന കാര്യത്തില്‍ സംശമയില്ല. എന്നാല്‍ കൊച്ചുണ്ണിയെ തകര്‍ക്കാന്‍ മറ്റൊരു സിനിമ കൂടി വരാന്‍ പോവുകയാണെന്നുള്ളതാണ് ഏറ്റവും പുതിയ വാര്‍ത്ത. അതും തമിഴ് സിനിമയാണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

    കൊച്ചുണ്ണി മിന്നിക്കുന്നു..

    കൊച്ചുണ്ണി മിന്നിക്കുന്നു..

    ഓണത്തിനെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒക്ടോബറിലാണ് കായംകുളം കൊച്ചുണ്ണിയായി നിവിന്‍ പോളിയുടെ മാസ് എന്‍ട്രി ഉണ്ടായത്. മോഹന്‍ലാലിന്റെ ഇത്തിക്കരപക്കിയും ബാബു ആന്റണിയുടെ തങ്ങള്‍, സണ്ണി വെയിന്റെ കേശവന്‍ എന്നിങ്ങനെയുള്ള കഥാപാത്രങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ക്ക് വളരെയധികം ഇഷ്ടപ്പെട്ടവയായിരുന്നു. കുടുംബസദസ്സുകളുടെ വീരനായകനായി മാറിയ കായംകുളം കൊച്ചുണ്ണി മൂന്നാം വാരത്തിലും നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശനം തുടരുന്നത്. സിനിമ മെഗാ ബ്ലോക്ക്ബസ്റ്ററായിരിക്കുന്ന കാര്യത്തെ കുറിച്ചും നിര്‍മാതാക്കള്‍ സൂചിപ്പിച്ചിരിക്കുകയാണ്.

    കായംകുളം കൊച്ചുണ്ണിയുടെ റിലീസ്

    കായംകുളം കൊച്ചുണ്ണിയുടെ റിലീസ്

    ബിഗ് റിലീസ് എന്ന് പറഞ്ഞാല്‍ കായംകുളം കൊച്ചുണ്ണിയ്ക്ക് ലഭിച്ചത് പോലെയായിരിക്കണം. കേരളം ഇതുവരെ കണ്ടതില്‍ നിന്നും വലിയ റിലീസായിരുന്നു കൊച്ചുണ്ണിയ്ക്ക് ലഭിച്ചിരുന്നത്. ഇന്ത്യന്‍ സിനിമാലോകത്തെ അതിശയിപ്പിച്ച ബാഹുബലിയെകാള്‍ പ്രധാന്യത്തോടെയായിരുന്നു കായംകുളം കൊച്ചുണ്ണി കേരളത്തിലും മറ്റ് സെന്ററുകളിലും റിലീസിനെത്തിയത്. 357 ഓളം തിയറ്ററുകളിലായിരുന്നു കൊച്ചുണ്ണി എത്തിയത്. മലയാളത്തില്‍ നിന്നും ഒരു സിനിമ 350 ന് മുകളില്‍ തിയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത് ആദ്യമായിട്ടായിരുന്നു.

    സര്‍ക്കാര്‍ വരുന്നു..

    സര്‍ക്കാര്‍ വരുന്നു..

    കൊച്ചുണ്ണിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ മറ്റൊരു സിനിമ വരുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇളയദളപതി വിജയ്‌യെ നായകനാക്കി ഹിറ്റ് മേക്കര്‍ ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് സര്‍ക്കാര്‍. തുപ്പാക്കി, കത്തി എന്നിങ്ങനെ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണെന്ന് പ്രത്യേകതയും സര്‍ക്കാരിനുണ്ട്. കീര്‍ത്തി സുരേഷാണ് നായിക. വരലക്ഷ്മി ശരത് കുമാര്‍, യോഗി ബാബു, പ്രേം കുമാര്‍, രാധരവി, തുടങ്ങി നിരവധി താരങ്ങളും സിനിമയിലുണ്ട്. എആര്‍ റഹ്മാനാണ് സംഗീതം.

    കേരളത്തിലും തരംഗമായിരുന്നു

    കേരളത്തിലും തരംഗമായിരുന്നു

    അടുത്തിടെ പുറത്ത് വന്ന സര്‍ക്കാരിന്റെ ടീസര്‍ തമിഴ്‌നാട്ടിലും കേരളത്തിലും ഒരുപോലെ തരംഗമായിരുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഇടപെടുന്ന ഒരു കോര്‍പ്പറേറ്റ് മേധാവിയായിട്ടാണ് വിജയ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. പുറത്ത് വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കോടിക്കണക്കിന് വ്യൂസാണ് സര്‍ക്കാരിന് ലഭിച്ചിരുന്നത്. ലോക റെക്കോര്‍ഡ് തന്നെ തിരുത്തി കുറിച്ച് കൊണ്ടായിരുന്നു യൂട്യൂബില്‍ സര്‍ക്കാര്‍ ടീസര്‍ തരംഗമായത്. ഹോളിവുഡിലെ ഹിറ്റ് സിനിമയായ അവഞ്ചേഴ്സ് ഓഫ് ഇന്‍ഫിനിറ്റി വാര്‍ സ്വന്തമാക്കിയ റെക്കോര്‍ഡാണ് അതിലും കുറഞ്ഞ മണിക്കൂറുകള്‍ കൊണ്ട് സര്‍ക്കാര്‍ സ്വന്തമാക്കിയിരിക്കുന്നത്.

    ബിഗ് റിലീസിനൊരുങ്ങുന്നു..

    ബിഗ് റിലീസിനൊരുങ്ങുന്നു..

    സര്‍ക്കാരിന്റെ പേരില്‍ ചില കോപ്പിയടി വിവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ദീപാവലിയ്ക്ക് മുന്നോടിയായി റിലീസിനെത്തുകയാണ്. സിനിമയില്‍ നിന്നും ചില രംഗങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കി സെന്‍സര്‍ ബോര്‍ഡ് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. നിലവില്‍ നവംബര്‍ 6 ന് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുകയാണ്. ബിഗ് റിലീസായിട്ടാണ് സര്‍ക്കര്‍ തിയറ്ററുകളിലേക്ക് എത്തുക. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കേരളത്തില്‍ കായംകുളം കൊച്ചുണ്ണിയുടെ റെക്കോര്‍ഡും സിനിമ തകര്‍ക്കുമെന്നാണ് പറയുന്നത്.

    മെര്‍സല്‍ ഹിറ്റാക്കിയിരുന്നു...

    മെര്‍സല്‍ ഹിറ്റാക്കിയിരുന്നു...

    ആറ്റ്‌ലി സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്കെത്തിയ സിനിമയായിരുന്നു മെര്‍സല്‍. സൂപ്പര്‍ ഹിറ്റായിരുന്ന സിനിമയ്ക്ക് കേരളത്തിലും വലിയ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. കേരളത്തില്‍ 309 ഓളം തിയറ്ററുകളിലായിരുന്നു സിനിമയുടെ റിലീസ്. ഇത്തവണ അതിനെയും മറികടന്നൊരു റെക്കോര്‍ഡിലായിരിക്കും സര്‍ക്കാര്‍ എത്തുക. ഓദ്യോഗികമായ പ്രഖ്യാപനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

    വേറിട്ട ലുക്കിലാണ്

    വേറിട്ട ലുക്കിലാണ്

    സ്ഥിരം ഒരോ ലുക്കില്‍ പ്രത്യക്ഷപ്പെടാറുള്ള വിജയ് ഇത്തവണ ലേശം വേറിട്ട ഗെറ്റപ്പും പരീക്ഷിക്കുന്നുണ്ട്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ വിജയ് അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിത്രത്തിന്റെ വിതരണാവകാശം കേരളത്തില്‍ 8 കോടി രൂപയ്ക്കാണ് വിറ്റ് പോയിരിക്കുന്നത്. ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. സണ്‍പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന സിനിമ രഹസ്യ സ്വഭാവത്തിലായിരുന്നു ചിത്രീകരിച്ചത്. ലൊക്കേഷനില്‍ നിന്നും ചിത്രങ്ങളും ഫോട്ടോസും പുറത്ത് പോവാതിരിക്കാന്‍ ലൊക്കേഷനില്‍ ഫോണ്‍ രെ നിരോധിച്ചിരുന്നു.

    English summary
    Is Kayamkulam Kochunni’s This Record In Danger As Vijay’s Sarkar Gearing Up For A Big Release?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X