കീര്‍ത്തി സുരേഷ് എന്തിനിങ്ങനെ മെലിയുന്നു എന്നതിന്റെ കാരണം കണ്ടെത്തി!!
മലയാളത്തില്‍ നിന്ന് തമിഴിലേക്ക് പോയി തെലുങ്കിലൂടെ ബോളിവുഡിലെത്തിയ കീര്‍ത്തി സുരേഷ് ഇപ്പോള്‍ സൗത്ത് ഇന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ നായികമാരില്‍ ഒരാളാണ്. സമീപകാലത്ത് കീര്‍ത്തി സുരേഷിന്റെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കീര്‍ത്തി സുരേഷ് സ്ലിം ബ്യൂട്ടിയായിട്ടുള്ള ഏതാനും ചില ചിത്രങ്ങളാണ് നവമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. എന്തിന് വേണ്ടിയാണ് കീര്‍ത്തി ഇത്തരത്തില്‍ ശരീര ഭാരം കുറയ്ക്കുന്നത്, ബോളിവുഡില്‍ എത്തിയപ്പോള്‍ അവിടെയുള്ള നായികമാരെ അനുകരിയ്ക്കുകയാണോ എന്നൊക്കായായിരുന്നു ആരാധകരുടെ ചോദ്യം.

എന്നാല്‍ ബോളിവുഡിന് വേണ്ടിയല്ല, ഒരു തമിഴ് സിനമയ്ക്ക് വേണ്ടി തന്നെയാണ് കീര്‍ത്തിയുടെ ഈ മേക്കോവര്‍. പ്രശസ്ത സംവിധായകനായ കാര്‍ത്തിക് സുബ്ബരാജ് നിര്‍മിയ്ക്കുന്ന സിനിമയ്ക്ക് വേണ്ടിയാണത്രെ കീര്‍ത്തി ഇങ്ങനെ മെലിയുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും എന്നാണ് അറിയുന്നത്.
കൃത്യമായ ഡയറ്റും എക്‌സസൈസുമാണ് കീര്‍ത്തിയെ ഈ രൂപമാറ്റത്തിന് സഹായിച്ചത്. ഈ ഇടവേളയില്‍ അജയ് ഗേവഗണിനൊപ്പുള്ള ബോളിവുഡ് സിനിമയല്ലാതെ മറ്റൊരു ചിത്രവും കീര്‍ത്തി കരാറ് ചെയ്തിട്ടില്ല. മാനാട് 2 എന്ന തെലുങ്ക് ചിത്രത്തില്‍ അതിഥി താരമായി കീര്‍ത്തി വരുന്നുണ്ട്.


Click it and Unblock the Notifications