ലക്ഷ്മി മേനോന്‍ വിദ്യാബാലനെ അനുകരിക്കുന്നു??
ബോളിവുഡ് നടിമാര്‍ വ്യത്യസ്തമായ വസ്ത്രങ്ങള്‍ പരീക്ഷിക്കുന്ന കൂട്ടത്തിലാണ്. സിനിമയില്‍ കുറഞ്ഞും കൂടിയും വസ്ത്രങ്ങള്‍ ധരിക്കുമെങ്കിലും വിദ്യാബാലന്‍ സ്വകാര്യ ചടങ്ങുകളിലും നിത്യജീവിതത്തിലും വ്യത്യസ്തമായ സാരിയാണ് ധരിക്കാറ്. മേക്കപ്പുകള്‍ വാരിപ്പൂശുമെങ്കിലും ആഭരണങ്ങള്‍ കുറവായിരിക്കും. നെറ്റിയില്‍ ഒരു വലിയ പൊട്ടും കാണും.
വസ്ത്രധാരണത്തെ കുറിച്ച് വിവാദങ്ങള്‍ ഉയര്‍ന്നപ്പോഴാണ് വിദ്യ സാരിയിലേക്ക് തിരിഞ്ഞതെന്നാണ് ഗോസിപ്പുകള്‍. സംഗതി എന്തോ ആകട്ടെ തെന്നിന്ത്യന്‍ താരം ലക്ഷ്മി മേനോനും ഇപ്പോള്‍ വിദ്യാ ബാലന്റെ വഴിയാണെന്നാണ് കേള്‍ക്കുന്നത്.

സൗത്ത് ഇന്ത്യന്‍ നാഷണല്‍ മൂവി അവാര്‍ഡി(സിമ) ല്‍ പങ്കെടുക്കാനെത്തിയ ലക്ഷ്മി മേനോനെ കണ്ടാല്‍ ആരും ചോദിക്കും ലക്ഷ്മി വിദ്യയുടെ വഴി തിരഞ്ഞെടുത്തോ എന്ന്. കറുപ്പ് കളര്‍ സാരിയായിരുന്നു ലക്ഷ്മിയുടെയും വേഷം. നെറ്റിയിലെ വലിയ കുങ്കുമപ്പൊട്ടുകൂടെയായപ്പോള്‍ തികഞ്ഞു.
മലേഷ്യയിലാണ് അവാര്‍ഡ് ദാന ചടങ്ങ്. ലക്ഷ്മിയെ കൂടാതെ തമന്ന, അനിരുദ്ധ്, ദേവി ശ്രീ പ്രസാദ്, ശ്രിയ ശരണ്‍, ശിവരാജ് കുമാര്‍, നിവിന്‍ പോളി തുടങ്ങി തെന്നിന്ത്യയിലെ നിരവധി താരങ്ങള്‍ സിമ അവാര്‍ഡ് ഫങ്ഷന് പങ്കെടുക്കാന്‍ മലേഷ്യയില്‍ എത്തിയിട്ടുണ്ട്.


Click it and Unblock the Notifications











