മടുത്തു, ലക്ഷ്മി മേനോന്‍ അഭിനയം നിര്‍ത്തുന്നു?

By Aswathi

മലയാളത്തില്‍ നിന്ന് തമിഴില്‍ പോയി തമിഴില്‍ ഭാഗ്യം നേടിയ ലക്ഷ്മി മേനോന്‍ സിനിമ വിടുകയാണെന്ന്. തുടര്‍ച്ചയായി മാറ്റങ്ങളില്ലാത്ത വേഷങ്ങള്‍ തന്നെയായപ്പോള്‍ മടുപ്പ് വന്നതിനെ തുടര്‍ന്നാണത്രെ ലക്ഷ്മി സിനിമ വിടുന്നത്.

അടുത്തിടെ സിനിമ മാത്രം ആശ്രയിക്കുന്നത് വിഡ്ഡിത്തമാണെന്ന് ലക്ഷ്മി പറഞ്ഞിരുന്നു. അതുകൊണ്ടാണെന്ന് തോന്നുന്നു, സിനിമ വിട്ട് പഠനത്തിന് കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പത്തൊമ്പതുകാരിയായ ലക്ഷ്മി മേനോന്‍.

lakshmi-menon

ഇപ്പോള്‍ മാര്‍ച്ചില്‍ നടക്കുന്ന പ്ലസ്ടു പഠനത്തിന് തയ്യാറെടുക്കുകയാണ് ലക്ഷ്മി. അതിനുശേഷം സിനിമയ്ക്ക് ഇടവേള നല്‍കി ഫാഷന്‍ ഡിസൈനിംഗിലോ കൊമേഴ്‌സിലോ ഒരു കൈ നോക്കാനാണ് ലക്ഷ്മിയുടെ തീരുമാനം. കരിയറില്‍ വെല്ലുവിളിയാവുന്ന റോളുകളൊന്നും വരുന്നില്ലെന്നും സ്ഥിരം ഗ്രാമീണ വേഷങ്ങളാണ് തന്നെ തേടിവരുന്നതെന്നും ലക്ഷ്മി പറയുന്നു.

ജീവിതത്തില്‍ ഭയങ്കര ജോളിയായ പെണ്‍കുട്ടിയാണ് ഞാന്‍. എന്റെ ജിവിതത്തോട് അടുത്തുനില്‍ക്കുന്ന ഒരു വേഷമെങ്കിലും ലഭിച്ചാല്‍ ഞാന്‍ സംതൃപ്തയാണ്. സിനിമയ്ക്കപ്പുറവും ജീവതമുണ്ടെന്നും സംഗീതമാണ് തനിക്കെല്ലാമെന്നും ലക്ഷ്മി പറഞ്ഞു. തന്റെ അവസാന ശ്വാസംവരെ സംഗീതം കൂടെയുണ്ടാകുമെന്ന് ലക്ഷ്മി പറയുന്നു.

വിനയന്‍ സംവിധാനം ചെയ്ത രഘുവിന്റെ സ്വന്തം റസിയയിലൂടെ മലയാളത്തില്‍ അരങ്ങേറിയ ലക്ഷ്മി കുംകി എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശ്രദ്ധേയയായത്. സുന്ദരപാണ്ഡ്യന്‍, പാണ്ഡ്യ നാട്, ഞാന്‍ സിഗപ്പു മനിതന്‍, ജിഗര്‍തണ്ട തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴര്‍ക്ക് പ്രിയപ്പെട്ടവളായി. അവതാരം എന്ന ചിത്രത്തിലൂടെ ഒരിക്കല്‍ കൂടെ മലയാളത്തിലെത്തി. കാര്‍ത്തിയുടെ നായികയായി കൊമ്പനാണ് അടുത്ത റിലീസ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X