twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താരരാഷ്ട്രീയം കേരളത്തിലും

    By Nirmal Balakrishnan
    |

    മലയാള സിനിമയിലെ താരങ്ങള്‍ക്കെല്ലാം രാഷ്ട്രീയം തലയ്ക്കുപിടിച്ചോ? സുരേഷ്‌ഗോപിയുടെ പുതിയ നീക്കം നിരീക്ഷിക്കുന്ന എല്ലാവര്‍ക്കും തോന്നുന്നത് സിനിമാതാരങ്ങളെല്ലാം രാഷ്ട്രീയകളരിയിലേക്കു ചുവടുമാറുന്നുവെന്നാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ഗോപി എന്നിവരെല്ലാം കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ കുടക്കീഴില്‍ അണിനിരക്കാന്‍ ഒരുങ്ങുകയാണ്.

    കൈരളി ടിവിയുടെ ചെയര്‍മാന്‍ ആയി ചുമതലയേറ്റതുമുതല്‍ മമ്മൂട്ടി പ്രത്യക്ഷരാഷ്ട്രീയം വെളിവാക്കിയതാണ്. പല തിരഞ്ഞെടുപ്പിലും മമ്മൂട്ടിയെ മല്‍സരിപ്പിക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും നടന്‍ മുരളിയുടെ പരാജയം കാരണം പിറകോട്ടടിക്കുകയായിരുന്നു. സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് മുരളി മല്‍സരിച്ചത്. എന്നാല്‍ ഫലം വന്നപ്പോള്‍ പരാജയമായിരുന്നു. അതുകൊണ്ടുതന്നെയായിരുന്നു രാഷ്ട്രീയക്കാര്‍ പറയുമ്പോള്‍ സിനിമക്കാര്‍ മല്‍സരിക്കാന്‍ മടി കാണിച്ചിരുന്നത്.

    mohanlal-mammootty-suresh

    എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്നസെന്റ് ചാലക്കുടിയില്‍ നിന്നു മല്‍സരിച്ചു ജയിച്ചതോടെ സിനിമക്കാരേട് ജനങ്ങള്‍ക്കുള്ളരാഷ്ട്രീയ അയിത്തം ഇല്ലാതായി എന്ന് സിനിമാക്കാര്‍ ഉറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മമ്മൂട്ടിയെ എറണാകുളത്ത് മല്‍സരിപ്പിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടി താല്‍പര്യം കാണിക്കാതിരുന്നതാണ്. ഇനി ഒരുപക്ഷേ ഈ താല്‍പര്യ കുറവു കാണിക്കില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

    മോഹന്‍ലാലിനെ കോണ്‍ഗ്രസിനോടടുപ്പിക്കാനുള്ള ശ്രമമാണു നടക്കുന്നത്. രാഷ്ട്രീയ ജാതി, സമുദായ പരിപാടികളൊന്നും പങ്കെടുക്കാതിരുന്ന മോഹന്‍ലാല്‍ അടുത്തിടെ എന്‍എസ്എസ് ആസ്ഥാനത്തു നടന്നിരുന്ന പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. മോഹന്‍ലാലിനെ ഒരു നായരായിട്ടായിരുന്നു അവിടെ അതരിപ്പിച്ചതും. ഇതേ എന്‍എസ്എസ് വഴിയാണ് ലാലിനെ കോണ്‍ഗ്രസിലേക്കു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നത്.

    പ്രധാനമന്ത്രി മോദിയോടുള്ള ഇഷ്ടം സുരേഷ്‌ഗോപി പണ്ടേ പ്രകടമാക്കിയതാണ്. അദ്ദേഹം പ്രധാനമന്ത്രി ആകുന്നതിനു മുന്‍പു തന്നെ സുരേഷ്‌ഗോപിയെ വിളിച്ചു സംസാരിച്ചിരുന്നു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രസംഗത്തെ തുടര്‍ന്ന് സുരേഷ്‌ഗോപിക്ക് ബിജെപിയിലേക്കുള്ള പ്രവേശനം എളുപ്പമായിരിക്കുകയാണ്. പല നേതാക്കളും സുരേഷ്‌ഗോപിയെ സ്വാഗതം ചെയ്തു കഴിഞ്ഞു. എങ്ങാനും തിരുവനന്തപുരത്ത് ഉപതിരഞ്ഞെടുപ്പു വരികയാണെങ്കില്‍ സുരേഷ്‌ഗോപിയെ മല്‍സരിപ്പിക്കാനും സാധ്യതയുണ്ട്.

    സുരേഷ്‌ഗോപിയെ പോലെ തന്നെ മുന്‍മന്ത്രി ഗണേഷിനെയും ബിജെപി പാളയത്തിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. രണ്ടുപേരും കൂടിയാല്‍ ബിജെപിക്ക് കേരളത്തില്‍ ചിലപ്പോള്‍ അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

    നടന്‍ ജഗദീഷും ഇതിനു മുന്‍പ് രാഷ്ട്രീയ താല്‍പര്യം കാണിച്ചിരുന്നു. പ്രത്യക്ഷമായും കോണ്‍ഗ്രസുകാരനായ ഇദ്ദേഹവും തിരഞ്ഞെടുപ്പ് മല്‍സരത്തില്‍ ഇഷ്ടം കാണിക്കുന്നുണ്ട്.

    തമിഴ്‌നാട് പോലെ കേരളവും ഇനി സിനിമയും രാഷ്ട്രീയവും ഒന്നിച്ചുപോകുമെന്ന രീതിയിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്.

    English summary
    Is Malayalam stars turn to Politics?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X