ബിലാലിന് വേണ്ടിയുളള ലുക്കാണോ, മമ്മൂക്കയുടെ പുതിയ ചിത്രം കണ്ട് ആരാധകരുടെ ചോദ്യം

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ സിനിമകള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം സിനിമകളില്‍ വീണ്ടും സജീവമാവുകയാണ് മമ്മൂക്ക. ബിഗ് ബഡ്ജറ്റ് ചിത്രങ്ങളും ചെറിയ ബഡ്ജറ്റ് സിനിമകളും അടക്കം സൂപ്പര്‍താരത്തിന്റെതായി വരാനുണ്ട്. കോവിഡ് വ്യാപനം കാരണം മമ്മൂക്കയുടെ പുതിയ സിനിമകളുടെ റിലീസ് നീണ്ടുപോയിരുന്നു. മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പവും പുതുമുഖ സംവിധായകര്‍ക്കുമൊപ്പമുളള നടന്റെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Recommended Video

പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍ | Filmibeat Malayalam

സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് മമ്മൂട്ടി. മെഗാസ്റ്റാറിന്റെതായി വരാറുളള പുതിയ ലുക്കിലുളള ചിത്രങ്ങളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. അതേസമയം നടന്റെതായി പുറത്തിറങ്ങിയ പുതിയൊരു ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

മമ്മൂക്കയുടെ പുതിയ ലുക്ക് ബിലാലിലേത്

മമ്മൂക്കയുടെ പുതിയ ലുക്ക് ബിലാലിലേത് ആണോയെന്നാണ് മിക്കവരും ചോദിക്കുന്നത്. എന്നാല്‍ ബിലാലിനു മുന്‍പ് രതീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മെഗാസ്റ്റാര്‍ എത്തുകയെന്നാണ് മറ്റു ചിലര്‍ പറയുന്നത്. ഇതിന് ശേഷമാകും മമ്മൂക്ക ബിലാലിലേക്ക് എത്തുകയെന്നും ആരാധകര്‍ പറയുന്നു.

മമ്മൂക്കയുടെ

മമ്മൂക്കയുടെ പുതിയ ലുക്ക് ചിത്രം സൂപ്പര്‍ താരത്തിന്റെ ഫാന്‍സ് ഗ്രൂപ്പുകളിലാണ് വന്നിരിക്കുന്നത്. നിരവധി പേരാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്. താടിയും മുടിയും നീട്ടിയുളള പുതിയ ലുക്കിലാണ് മമ്മൂക്ക ചിത്രത്തിലുളളത്. മമ്മൂട്ടിയുടെ നിരവധി സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെങ്കിലും ബിലാല്‍ ജോണ്‍ കുരിശ്ശിങ്കലിന്റെ രണ്ടാം വരവിനായാണ് കൂടുതല്‍ പേരും കാത്തിരിക്കുന്നത്.

അമല്‍ നീരദ്

അമല്‍ നീരദ് തന്നെ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കോവിഡ് വ്യാപനം കാരണമാണ് വൈകിയത്. ഇത്തവണയും വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ബിലാലില്‍ മമ്മൂകയുടെ വില്ലന്‍ വേഷത്തില്‍ ആരായിരിക്കും എത്തുകയെന്നത് വലിയ ആകാംക്ഷകളോടെയാണ് മിക്കവരും ഉറ്റുനോക്കുന്നത്.

ആദ്യ ഭാഗത്തില്‍

ആദ്യ ഭാഗത്തില്‍ അഭിനയിച്ച മനോജ് കെ ജയന്‍, മംമ്താ മോഹന്‍ദാസ്, ബാല തുടങ്ങിയ താരങ്ങളെല്ലാം രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. ബിലാലിന്റെ ഒരു പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു മുന്‍പ് സംവിധായകന്‍ അമല്‍ നീരദ് സിനിമ പ്രഖ്യാപിച്ചത്. ബിലാലിന് പുറമെ വണ്‍, ദ പ്രീസ്റ്റ് തുടങ്ങിയവയും മമ്മൂട്ടിയുടെതായി വരാനിരിക്കുന്ന സിനിമകളാണ്.

അതേസമയം ലോക്ഡൗണ്‍ കാലവും

അതേസമയം ലോക്ഡൗണ്‍ കാലവും സമൂഹ മാധ്യമങ്ങളില്‍ ആക്ടീവായിരുന്നു മമ്മൂക്ക. ലോക്ഡൗണ്‍ സമയത്ത് സൂപ്പര്‍താരം പങ്കുവെച്ച വര്‍ക്കൗട്ട് ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ അന്ന് തരംഗമായിരുന്നു. മമ്മൂക്ക പങ്കുവെക്കാറുളള മിക്ക ചിത്രങ്ങളും ആരാധകര്‍ക്കൊപ്പം സഹതാരങ്ങളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്.

കഴിഞ്ഞ വര്‍ഷം

കഴിഞ്ഞ വര്‍ഷം ഏഴ് സിനിമകളാണ് മമ്മൂട്ടിയുടെതായി പുറത്തിറങ്ങിയത്. ഇതില്‍ മധുരരാജ സൂപ്പര്‍താരത്തിന്റെതായി തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. ഗാനഗന്ധര്‍വ്വന്‍, ഉണ്ട, മാമാങ്കം, പതിനെട്ടാം പടി, പേരന്‍പ്, യാത്ര തുടങ്ങിയവയാണ് നടന്റെതായി പുറത്തിറങ്ങിയ മറ്റുചിത്രങ്ങള്‍. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കഴിഞ്ഞ വര്‍ഷം മെഗാസ്റ്റാര്‍ തിളങ്ങിയിരുന്നു.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X