»   » ലിജോ ജോസ് പെലിശ്ശേരിയുടെ അടുത്ത പരീക്ഷണം മമ്മൂട്ടിയ്‌ക്കൊപ്പം!!

ലിജോ ജോസ് പെലിശ്ശേരിയുടെ അടുത്ത പരീക്ഷണം മമ്മൂട്ടിയ്‌ക്കൊപ്പം!!

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ പുതിയത് മാത്രം പരീക്ഷിയ്ക്കുന്ന ലിജോ ജോസ് പെല്ലിശേരി തന്റെ അടുത്ത ചിത്രത്തിലേക്ക് പ്രവേശിയ്ക്കുന്നു. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകന്‍. ഇതാദ്യമായാണ് മമ്മൂട്ടിയും ലിജോയും ഒന്നിയ്ക്കുന്നത്.

ഫ്രൈഡെ ഫിലും ഹൗസും കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഈ ഫോട്ടോയ്‌ക്കൊപ്പം വിജയ് ബാബുവാണ് ഫേസ്ബുക്കിലൂടെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരം നല്‍കിയത്.

 lijo-with-mammootty

പൃഥ്വിരാജ്, ആര്യ, ഇന്ദ്രജിത്ത്, സണ്ണി വെയിന്‍, ആസിഫ് അലി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഡബിള്‍ ബാരലാണ് ലിജോ ജോസഫിന്റെ ഒടുവിലത്തെ ചിത്രം. അതിന് മുമ്പ് ചെയ്ത ആമേനും സിറ്റി ഓഫ് ഗോഡും നായകനും പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവം തന്നെയായിരുന്നു.

രണ്‍ജി പണിക്കറുടെ മകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന കസബ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത്.

English summary
Is Mammootty's next with Lijo Jose Pellissery and Friday Film House
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam