»   » അന്ന് ഞാന്‍ മാമാപ്പണി ചെയ്തതിന്റെ സമ്മാനമാണ് നിങ്ങളുടെ ഒക്കത്ത്; മണിയന്‍ പിള്ള രാജുവിന്റെ മറുപടി

അന്ന് ഞാന്‍ മാമാപ്പണി ചെയ്തതിന്റെ സമ്മാനമാണ് നിങ്ങളുടെ ഒക്കത്ത്; മണിയന്‍ പിള്ള രാജുവിന്റെ മറുപടി

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലെ മാതൃകാ ദമ്പതിമാരാണ് പാര്‍വ്വതിയും ജയറാമും. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം നടന്നത്. ജയറാമിനെ വിവാഹം കഴിക്കുന്നതിനോട് പാര്‍വ്വതിയുടെ അമ്മയ്ക്കും കുടുംബത്തിലെ മറ്റുള്ളവര്‍ക്കും ഒട്ടും യോജിപ്പില്ലായിരുന്നു.

കീശയിലെ അവസാന 10 രൂപയും കൊടുത്ത് കൊച്ചിന്‍ ഹനീഫ അന്ന് പട്ടിണി ഇരുന്നു

ആ പ്രണയ വിവാഹത്തിന് പിന്നില്‍ മണിയന്‍ പിള്ള രാജുവിന്റെ ശക്തമായ കരങ്ങളുണ്ട് എന്ന് പറയാതിരിക്കാന്‍ കഴിയില്ല. അതിന്റെ പേരില്‍ പാര്‍വ്വതിയുടെ അമ്മയും മണിയന്‍പിള്ള രാജുവും തമ്മില്‍ ശക്തമായൊരും സംഭാഷണവും നടന്നിട്ടുണ്ട്. നോക്കാം

അന്ന് ഞാന്‍ മാമാപ്പണി ചെയ്തതിന്റെ സമ്മാനമാണ് നിങ്ങളുടെ ഒക്കത്ത്; മണിയന്‍ പിള്ള രാജുവിന്റെ മറുപടി

പാര്‍വ്വതിയുടെയും ജയറാമിന്റെയും പ്രണയ പൂത്തുലുഞ്ഞു നില്‍ക്കുന്ന സമയമാണ്. വിവരമറിഞ്ഞ പാര്‍വ്വതിയുടെ വീട്ടുകാര്‍, ഇനി ജയറാമിനൊപ്പം പാര്‍വ്വതിയെ അഭിനയിപ്പിക്കില്ല എന്ന് തീരുമാനിച്ചു. ഒരു തരത്തിലും ഇരുവര്‍ക്കും പരസ്പരം കാണാനോ മിണ്ടാനോ ഉള്ള അവസരം വീട്ടുകാര്‍ വിലക്കി. പാര്‍വ്വതിയുടെ വീട്ടില്‍ ആരെങ്കിലും ഫോണ്‍ വിളിച്ചാല്‍ ആദ്യം നടിയുടെ അമ്മ ഫോണെടുക്കും. എന്നിട്ടേ പാര്‍വ്വതിയ്ക്ക് കൊടുക്കുമായിരുന്നുള്ളൂ.

അന്ന് ഞാന്‍ മാമാപ്പണി ചെയ്തതിന്റെ സമ്മാനമാണ് നിങ്ങളുടെ ഒക്കത്ത്; മണിയന്‍ പിള്ള രാജുവിന്റെ മറുപടി

ഈ അവസരത്തില്‍ ജയറാം മണിയന്‍പിള്ള രാജുവിന്റെ അടുത്തെത്തി തന്റെ വേദന പറഞ്ഞു. രാജു പാര്‍വ്വതിയെ വിളിച്ചു. അമ്മ ഫോണെടുത്തു. മണിയന്‍പിള്ള രാജു ആണെന്ന് അറിഞ്ഞപ്പോള്‍ അമ്മ ഫോണ്‍ പാര്‍വ്വതിക്ക് കൊടുത്തു. അമ്മ അറിയാതെ പാര്‍വ്വതിയും ജയറാമും ഫോണിലൂടെ ഒരുപാട് സംസാരിച്ചു.

അന്ന് ഞാന്‍ മാമാപ്പണി ചെയ്തതിന്റെ സമ്മാനമാണ് നിങ്ങളുടെ ഒക്കത്ത്; മണിയന്‍ പിള്ള രാജുവിന്റെ മറുപടി

അതിന് ശേഷം ഒരിക്കല്‍ പാര്‍വ്വതിയുടെ അമ്മ മണിയന്‍പിള്ള രാജുവിനെ കാണാന്‍ ഇടയായി. 'അത്യാവശ്യം പടങ്ങളൊക്കെ ഇല്ലേ രാജുവിന്. പിന്നെ എന്തിനാണ് ഈ മാമാപ്പണിക്ക് നില്‍ക്കുന്നത്' എന്ന് പാര്‍വ്വതിയുടെ അമ്മ ചോദിച്ചപ്പോള്‍ മണിയന്‍ പിള്ള രാജുവിന് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല.

അന്ന് ഞാന്‍ മാമാപ്പണി ചെയ്തതിന്റെ സമ്മാനമാണ് നിങ്ങളുടെ ഒക്കത്ത്; മണിയന്‍ പിള്ള രാജുവിന്റെ മറുപടി

പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് പാര്‍വ്വതിയും ജയറാമും വിവാഹം കഴിച്ചു. അവര്‍ക്ക് കാളിദാസന്‍ എന്ന കുഞ്ഞും ഉണ്ടായി. ഒരിക്കല്‍ കാളിദാസിനെ ഒക്കത്ത് വച്ച് പാര്‍വ്വതിയുടെ അമ്മ വരുന്നത് കണ്ടപ്പോള്‍ മണിയന്‍ പിള്ള ആ പഴയ ചോദ്യത്തിനുള്ള മറുപടി കൊടുത്തു, 'അന്ന് ഞാനൊരു മാമാപ്പണി ചെയ്തു എന്ന് പറഞ്ഞില്ലേ.. അതിന്റെ സമ്മാനമാണ് ഇപ്പോള്‍ നിങ്ങളുടെ ഒക്കത്ത് ഇരിക്കുന്നത്' ഇത് കേട്ട് പാര്‍വ്വതിയുടെ അമ്മ വല്ലാതെയായി.

English summary
Is Maniyanpilla Raju the man behind Jayaram-Parvathy wedding?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam