മഞ്ജുവിന്റെ ചിത്രങ്ങള്‍ പലതും ഉപേക്ഷിച്ചു?
മഞ്ജു വാര്യരുടെ തിരിച്ചുവരവിനെതിരെ ചലച്ചിത്രലോകത്ത് വല്ല കളികളും നടക്കുന്നുണ്ടോ? മഞ്ജുവിന്റെ സിനിമകള്‍ യാഥാര്‍്ത്ഥ്യമാകാതിരിക്കാന്‍ സിനിമാലോകത്ത് ചില കളികള്‍ നടക്കുന്നുണ്ടെന്നുള്ള തരത്തിലുള്ള സംസാരങ്ങള്‍ സജീവമാവുകയാണ്. തിരിച്ചുവരവ് പ്രഖ്യാപിച്ചശേഷം മഞ്ജുവിനെ നായികയാക്കി പലചിത്രങ്ങളും പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഇവയില്‍ പലതും ഇപ്പോള്‍ അണിയറക്കാര്‍ ഉപേക്ഷിച്ചമട്ടിലാണെന്നാണ് കേള്‍ക്കുന്നത്.
മഞ്ജുവിന്റെ തിരിച്ചുവരവ് ചിത്രമായി ആദ്യം പ്രഖ്യാപിക്കപ്പെട്ടത് രഞ്ജിത്തിന്റെ മോഹന്‍ലാല്‍ ചിത്രമായിരുന്നു. ഒരു ചിത്രം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ പൊതുവേ ആഴ്ചകള്‍ക്കുള്ളില്‍ അതിന്റെ ആദ്യ ഫോട്ടോഷൂട്ട് നടക്കുന്നതും ചിത്രങ്ങള്‍ പ്രസിദ്ധികരിക്കുന്നതും പതിവാണ്. പക്ഷേ രഞ്ജിത്ത് ചിത്രത്തിന്റെ കാര്യത്തില്‍ അങ്ങനെയൊന്നും നടന്നില്ല. പടം അനിശ്ചിതമായി നീട്ടിവച്ചിരിക്കുകയാണെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

പത്തോളം ചിത്രങ്ങളാണത്രേ അണിയറയില്‍ മഞ്ജുവിനെ വച്ച് പ്ലാന്‍ ചെയ്യപ്പെട്ടിരുന്നത്. പലതിലേയ്ക്കും മഞ്ജു വാക്കാല്‍ സമ്മതം നല്‍കുകയും ചെയ്തിരുന്നുവത്രേ. ഇവയില്‍ മിക്ക പ്രൊജക്ടുകളും മുന്നോട്ടുപോയില്ലെന്നാണ് കേള്‍ക്കുന്നത്. മഞ്ജു തീര്‍ച്ചയായും അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്ന ചില ചിത്രങ്ങള്‍ ഉപേക്ഷിച്ചിരിക്കുകയാണെന്നാണ് സൂചന. ഇപ്പോള്‍ ആകെ മഞ്ജു നായികയായി വരാന്‍ പോകുന്നത് ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രം മാത്രമാണെന്നാണ് സൂചന. ഇതിന്റെ ഫോട്ടോഷൂട്ടും മറ്റും കഴിഞ്ഞിട്ടുണ്ട്.
മഞ്ജുവിനെ വച്ച് സിനിമയെടുക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ ദിലീപ് ഇടപെട്ടാണ് ഇല്ലാതാക്കുന്നതെന്നുള്ള രീതിയില്‍ ചലച്ചിത്രലോകത്ത് കഥകള്‍ ഇറങ്ങിക്കഴിഞ്ഞു. മഞ്ജുവിന്റെ തിരിച്ചുവരവിനെക്കുറിച്ച് ദിലീപ് ഇതുവരെ ഒന്നും പറയാന്‍ തയ്യാറാകാത്തതിനെ ചൂണ്ടിക്കാണിച്ചാണ് പലരും ഇത്തരം കഥകള്‍ക്ക് അടിവരയിടുന്നത്. ദിലീപുമായുള്ള ബന്ധം തകരാതിരിക്കാന്‍ മഞ്ജുവിനെ തന്റെ ചിത്രങ്ങളില്‍ നായികയാക്കരുതെന്ന് മമ്മൂട്ടി പലര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ദിലീപ് തന്നെയാണോ മഞ്ജുവിന്റെ രണ്ടാം വരവ് തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത്? അതോ മഞ്ജുവിന്റെ രണ്ടാം വരവ് ശുഭമല്ലെന്നുള്ളതിനുള്ള ലക്ഷണങ്ങളാണോഇതെല്ലാം? തുടങ്ങിയ ഉത്തരംകിട്ടാത്ത ചോദ്യങ്ങള്‍ക്ക് മുന്നിലാണ് ഇഷ്ടതാരത്തിന്റെ വരവ് ആഘോഷമാക്കാന്‍ തീരുമാനിച്ച ആരാധകര്‍ ഇപ്പോള്‍.


Click it and Unblock the Notifications