»   » മീര ജാസ്മിന്‍ മദ്യപാനത്തിന് അടിമ?

മീര ജാസ്മിന്‍ മദ്യപാനത്തിന് അടിമ?

Posted By:
Subscribe to Filmibeat Malayalam
Meera Jasmine..
മഞ്ജുവാര്യര്‍ക്കുശേഷം മലയാളസിനിമയ്ക്ക് കിട്ടിയ അനുഗ്രഹമായിട്ടായിരുന്നു ലോഹിതദാസിന്റെ കണ്ടെത്തലായ മീര ജാസ്മിനെ കരുതിപ്പോന്നത്. ഇത് അന്വര്‍ത്ഥമാക്കുന്നവിധത്തില്‍ ദേശീയ പുരസ്‌കാരം വരെ ഈ അഭിനേത്ര സ്വന്തമാക്കുകയും ചെയ്തു. പിന്നാലെ തമിഴിലും തെലുങ്കിലും മീര വെന്നിക്കൊടി പാറിച്ചു. പക്ഷേ പിന്നീട് എന്താണ് മീരയ്ക്ക് സംഭവിച്ചത്. ഇങ്ങനെയൊരു ചോദ്യം ചലച്ചിത്രരംഗത്തുള്ളവരോട് ചോദിച്ചാല്‍ കിട്ടുന്നത് പലതരത്തിലുള്ള ഉത്തരങ്ങളാണ്. കാര്യം എന്തായാലും മീര പ്രൊഫഷണല്‍ അല്ലെന്ന് സിനിമാ ലോകം മുദ്രകുത്തിക്കഴിഞ്ഞു. ചിലര്‍ അഹങ്കാരിയെന്ന വിശേഷണമാണ് മീരയ്ക്ക് നല്‍കിയിരിക്കുന്നത്.

മാന്‍ഡലിന്‍ വിദഗ്ധന്‍ യു രാജേഷുമായി പ്രണയത്തിലായതിന് പിന്നാലെയാണ് മീരയെക്കുറിച്ച് പല കഥകള്‍ കേള്‍ക്കാന്‍ തുടങ്ങിയത്. ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയെന്നും ഉടന്‍ വിവാഹിതരാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായി. പല അഭിമുഖങ്ങളിലും പ്രണയ, വിവാഹവാര്‍ത്തകള്‍ മീര ശരിവെയ്ക്കുകയും ചെയ്തു. എന്നാല്‍ ഇക്കാലയളവിലെല്ലാം സിനിമാ രംഗത്ത് മീര ഉഴപ്പുകയായിരുന്നു. പല സംവിധായകരും നിര്‍മ്മാതാക്കളും മീരയെ നായികയായി തീരുമാനിച്ചതുകൊണ്ടുമാത്രം തലവേദന അനുഭവിക്കേണ്ട അവസ്ഥയിലായി. ചിലരെല്ലാം മീരയ്‌ക്കെതിരെ തുറന്നടിച്ചു.

പിന്നീട് രാജേഷുമായി പിരിഞ്ഞതോടെ മീരയുടെ കാര്യം കൂടതല്‍ വഷളാവുകയായിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്നത് ലക്കുകെട്ട മദ്യപാനത്തിന് അടിമയാണ് മീരയെന്നാണ്. നിര്‍മ്മാതാക്കളോട് ഏറ്റവും വിലകൂടിയ വിദേശമദ്യം തന്നെ തനിക്ക് വേണമെന്ന മീര ആവശ്യപ്പെടാറുണ്ടത്രേ. അതിനൊപ്പം കനത്ത പ്രതിഫലവും. ഇതൊക്കെ നല്‍കിയാലും മീര സമയത്തിന് ഷൂട്ടിങ് സെറ്റില്‍ എത്തുകയുമില്ല. ഇതിന് കാരണമായി എല്ലാവരും പറയുന്നത് രാത്രി മുഴുവന്‍ നീളുന്ന മദ്യപാനത്തെക്കുറിച്ചാണ്. മദ്യത്തിന്റെ കെട്ടുവിടാത്തത് കാരണമാണ് മിക്കപ്പോഴും മീരയ്ക്ക് കൃത്യസമയത്ത് സെറ്റിലെത്താന്‍ കഴിയാത്തതെന്നാണ് പലരും പറയുന്നത്.

ഇതിന്റെ പേരില്‍ ചോദ്യം ചെയ്താല്‍ മീര പിന്നീട് സെറ്റിലേയ്ക്ക് തിരിഞ്ഞുനോക്കില്ലത്രേ. എങ്ങനെയെങ്കിലും പടം തീര്‍ക്കണമെന്ന് ആഗ്രഹിക്കുന്ന നിര്‍മ്മാതാവും സംവിധായകനും അതുകൊണ്ടുതന്നെ ഒരക്ഷരവും മീരയോട് ചോദിയ്ക്കുകയുമില്ല. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാവരുടെയും മൗനാനുവാദത്തോടെ മീര ഉഴപ്പും.

ഇതൊക്കെ അറിയാമായിരുന്നിട്ടും മീരയിലെ പ്രതിഭയെ കണക്കിലെടുത്തി മലയാളത്തിലെ പല പ്രമുഖ സംവിധായകരും മീരയെന്ന തലവേദന സഹിയ്ക്കാന്‍ തയ്യാറാവുന്നു, സെറ്റില്‍ അവര്‍ക്ക് ഒരു അനിഷ്ടവും വരാതിരിക്കാനായി ശ്രദ്ധിയ്ക്കുന്നു. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ മണിക്കൂറുകള്‍ തനിയ്ക്കുവേണ്ടി കാത്തുനില്‍പ്പിച്ച ചരിത്രവും മീരയ്ക്ക് മാത്രം സ്വന്തമാണ്. താരസംഘടനയ്ക്കുപോലും മീരയെ ചോദ്യം ചെയ്യാന്‍ കഴിയുന്നില്ല.

അടുത്തിടെ താരസംഘടനയായ അമ്മ മീരയുടെ അച്ചടക്കമില്ലാത്ത നടപടികളില്‍ സഹികെട്ട് അവരെ അടുത്തിടെ നടന്ന സ്റ്റേജ് ഷോകളില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നിട്ടും നടിയ്ക്ക് വിലക്കേര്‍പ്പെടുത്താന്‍ അമ്മ ഭാരവാഹികള്‍ തയ്യാറായിട്ടില്ല. പക്ഷേ കയ്യിലിരിപ്പിന്റെ ഗുണം കാരണം മലയാളസിനിമയില്‍ മീരയ്ക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.

എന്നാല്‍ ഇത്തരം ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് മീരയുമായി അടുപ്പമുള്ള വ‍ൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നത്. മീരയ്ക്കെതിരെ പലപ്പോഴും സത്യവിരുദ്ധമായ പ്രചരണങ്ങള്‍ നടന്നിട്ടുണ്ട്. പല മാധ്യമങ്ങളും മീരയ്ക്കെതിരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതും അതിന്റെ തുടര്‍ച്ച മാത്രമാണ്. മീര അഭിനയ രംഗത്ത് വന്നപ്പോള്‍ തന്നെ ഈ അപവാദ പ്രചരണവും തുടങ്ങിയതാണ്. മീരയുടെ കഴിനെ ഇടിച്ച് കാണിയ്കാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള സംഘടിത ശ്രമമാണിതിന് പിന്നിലെന്ന് സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു. ജോലിയില്‍ കാര്യമായി ശുഷ്കാന്തി ഉള്ള വ്യക്തിയാണ് മീരയെന്നാണ് മീരയുടെ സുഹ‍ൃത്തുക്കള്‍ പറയുന്നത്.

English summary
Reports says that actress Meera Jasmine is alcoholic after she failed to maintain love relationship with U Rajesh.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam