»   » പൃഥ്വിരാജ് ചിത്രമായ എസ്രയില്‍ അതിഥി റോളിലെത്തുന്നതാരാണെന്നറിയുമോ?

പൃഥ്വിരാജ് ചിത്രമായ എസ്രയില്‍ അതിഥി റോളിലെത്തുന്നതാരാണെന്നറിയുമോ?

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിന്റെ പുതിയ ചിത്രമായ എസ്രയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയില്‍. ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്ന സൂപ്പര്‍താരം ആരാണെന്ന ചര്‍ച്ചയാണ് പ്രധാനമായും നടക്കുന്നത്. മോഹന്‍ലാലാണ് അതിഥി വേഷത്തിലെത്തുന്നതെന്നാണ് നവ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ചിത്രത്തിന്റെ ട്രെയിലര്‍ മുന്‍പ് പുറത്തിറങ്ങിയിരുന്നു.

ട്രെയിലറിന്റെ തുടക്കത്തില്‍ കാണുന്ന തോള്‍ ചരിച്ച വ്യക്തി മോഹന്‍ ലാല്‍ ആണെന്ന് സോഷ്യല്‍ മീഡിയ തറപ്പിച്ച് പറയുകയാണ്. എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരുവിധ വിവരങ്ങളും ചിത്രത്തിന്റെ അധികൃതര്‍ നല്‍കിയിട്ടില്ല.ഇത് കൂടാതെ വേറെയും ചില വാദങ്ങള്‍ നിരത്തുന്നുണ്ട് ആരാധകര്‍. മുമ്പ് എസ്രയുടെ പേരിലുള്ള വിക്കിപീഡിയ പേജില്‍ മോഹന്‍ലാലിന്റെ പേരും ഉണ്ടായിരുന്നുവത്രെ. പിന്നീട് ഇത് അധികൃതര്‍ നീക്കം ചെയ്താണെന്നുമാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്.

015-04-24-1429879376-prithvira

കാണുമ്പോള്‍ ചെറുതെന്ന് തോന്നാമെങ്കിലും വളരെയധികം പ്രധാനപ്പെട്ടതായി മാറാറുണ്ട് അതിഥി കഥാപാത്രങ്ങള്‍. സമ്മര്‍ ഇന്‍ബത്‌ലേഹിമിലെ പോലെ മോഹന്‍ലാല്‍ വീണ്ടും അതിഥി താരമായി എത്തുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍

English summary
Social media is discussing about the guest role of the film Ezra
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam