»   » കനത്ത സുരക്ഷയില്‍ നയന്‍ വന്നു, ദിലീപിന്റെ ലൈഫ് ഓഫ് ജോസൂട്ടിയില്‍ അഭിനയിച്ചു മടങ്ങി

കനത്ത സുരക്ഷയില്‍ നയന്‍ വന്നു, ദിലീപിന്റെ ലൈഫ് ഓഫ് ജോസൂട്ടിയില്‍ അഭിനയിച്ചു മടങ്ങി

Posted By:
Subscribe to Filmibeat Malayalam

സിദ്ദിഖ് സംവിധാനവം ചെയ്ത ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രത്തിന് ശേഷം നയന്‍ വീണ്ടും തന്റെ കോളിവുഡ് തിരക്കുകളിലേക്ക് മടങ്ങിപ്പോയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ആരോരും അറിയാതെ കനത്ത സുരക്ഷയില്‍ തൊടുപുഴയില്‍ എത്തിയ നയന്‍, ഒരു മലയാള സിനിമയില്‍ അഭിനയിച്ചു മടങ്ങി പോയത്രെ.

ദിലീപിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിന് വേണ്ടിയാണ് നയന്‍ തൊടുപുഴില്‍ എത്തിയത്. അതീവ രഹസ്യമായിട്ടായിരുന്നു പോലും നയന്‍സിന്റെ രംഗങ്ങള്‍ ചിത്രീകരിച്ചത്.


nayan

യൂണിറ്റംഗങ്ങളല്ലാതെ ആരെയും സെറ്റില്‍ പ്രവേശിപ്പിച്ചില്ല. കനത്ത സുരക്ഷയിലായിരുന്നു നയന്‍സ് അഭിനയിച്ച് മടങ്ങിയത്. ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് നയന്‍സ് അവതരിപ്പിക്കുന്നതെന്നാണ് സൂചന.


സിദ്ദിഖ് സംവിധാനം ചെയ്ത ബോഡി ഗാഡ് എന്ന ചിത്രത്തില്‍ ദിലീപിനൊപ്പം നയന്‍ അഭിനയിച്ചിട്ടുണ്ട്. ലൈഫ് ഓഫ് ജോസൂട്ടിയില്‍ സുരാജ് വെഞ്ഞാറമൂടിനും ദിലീപിനുമൊപ്പമുള്ള ഒരു കോമ്പനേഷന്‍ രംഗത്തിലാണ് നയന്‍ അഭിനയിച്ചിരിക്കുന്നത്.


അതേ സമയം തമിഴകത്ത് വളരെ തിരക്കിലാണ് നയന്‍. ചിമ്പുവിനോടൊപ്പം ഇത് നമ്മ ആള്, ജീവയോടൊപ്പം തിരുനാള്‍, ജയം രവിയോടൊപ്പം തനി ഒരുവന്‍, വിജയ് സേതുപതിയോടൊപ്പം നാനും റൗഡിതാന്‍ എന്നീ ചിത്രങ്ങളിലാണ് നയന്‍സ് ഇപ്പോഴഭിനയിക്കുന്നത്.

English summary
Is Nayanthara acted in Life of Josutty as guest role?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam