»   » മോഹന്‍ലാലിന്റെ വഴിയേ നയന്‍താരയും

മോഹന്‍ലാലിന്റെ വഴിയേ നയന്‍താരയും

Written By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ ഡ്രൈവറായിട്ടാണ് ആന്റണി പെരുമ്പാവൂര്‍ സൂപ്പര്‍സ്റ്റാറിന്റെ കൂടെകൂടിയത്. പിന്നീട് ലാലിന്റെ ഏറ്റവും വലിയ വിശ്വസ്തനായി മാറിയ ആന്റണി പെരുമ്പാവൂരിനെ അദ്ദേഹം തന്നെ ഒരു നിര്‍മാതാവാക്കി. ഇന്ന് മലയാള സിനിമയില്‍ അറിയപ്പെടുന്ന നിര്‍മാതാവാണ് ആന്റണി പെരുമ്പാവൂര്‍.

പൊതു വേദിയില്‍ ധനുഷിനെ പരിഹസിച്ച് നയന്‍താര, അത് കേള്‍ക്കാന്‍ ധനുഷ് ഉണ്ടായിരുന്നില്ല!!

മോഹന്‍ലാലിന്റെ ഇതേ പാത പിന്തുടരുകയാണ് തെന്നിന്ത്യന്‍ താരം നയന്‍താരയും. വര്‍ഷങ്ങളായി തന്റെ കൂടെയുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റിനെയാണ് നയന്‍ നിര്‍മാതാവാക്കുന്നത്.

മോഹന്‍ലാലിന്റെ വഴിയേ നയന്‍താരയും

പത്ത് വര്‍ഷത്തോളമായി നയന്‍താരയുടെ കൂടെയുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റ് രാജുവിനെ നയന്‍താര നിര്‍മാതാവാക്കുന്നതായി വാര്‍ത്തകള്‍.

മോഹന്‍ലാലിന്റെ വഴിയേ നയന്‍താരയും

നയന്‍താര തന്നെ നായികയായി എത്തുന്ന ചിത്രത്തിലൂടെയാണ് രാജു നിര്‍മാതാവായി മാറുന്നത്. നയന്‍താര തന്നെയാണ് ചിത്രത്തിന് വേണ്ടി പണം മുടക്കുന്നതും.

മോഹന്‍ലാലിന്റെ വഴിയേ നയന്‍താരയും

നേരത്തെ നയന്‍താരയെയും രാജുവിനെയും ചേര്‍ത്ത് ചില ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ നയന്‍ അതൊട്ടും കാര്യമാക്കി എടുത്തിരുന്നില്ല.

മോഹന്‍ലാലിന്റെ വഴിയേ നയന്‍താരയും

നയന്‍താരയും നിര്‍മാതാവിന്റെ വേഷം അണിയുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. വിഘ്‌നേശ് ശിവ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിയ്ക്കുന്നത് നയന്‍താരയാണ്. നയന്‍ തന്നെ നായികയായെത്തുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയനാണ് നായകന്‍.

English summary
Is Nayanthara following Mohanlal?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam