»   » ഗ്ലാമര്‍ നസ്റിയ നിലപാട് മാറ്റുന്നോ?

ഗ്ലാമര്‍ നസ്റിയ നിലപാട് മാറ്റുന്നോ?

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യയില്‍ മറ്റൊരു പുതുതാരത്തിനും ലഭിയ്ക്കാത്ത സ്വീകാര്യതയാണ് നസ്രിയ നസീമിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പല സംവിധായകരും നായകന്മാരുമെല്ലാം തങ്ങളുടെ ചിത്രങ്ങളിലേയ്ക്ക് ആദ്യം പരിഗണിക്കുന്ന നായികയായി മാറാന്‍ നസ്രിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ സ്വീകാര്യത പോലെതന്നെ ഗോസിപ്പ് കോളങ്ങളിലും അനാവശ്യവിവാദങ്ങളിലുമെല്ലാം നസ്രിയതന്നെയാണ് താരമാകുന്നത്.

നസ്രിയയെക്കുറിച്ച് തെലുങ്ക് ചലച്ചിത്രലോകവുമായി ബന്ധപ്പെട്ട് കള്ളക്കഥകള്‍ വന്നതിന് പിന്നാലെ ഇപ്പോഴിതാ വസ്ത്രധാരണ വിവാദമാണ് തുടങ്ങിയിരിക്കുന്നത്. നേരത്തേ ഏത് കഥാപാത്രം ചെയ്യുന്നുവെങ്കിലും മാന്യമായ വസ്ത്രമാണ് ധരിയ്ക്കുന്നതെന്ന് താന്‍ ഉറപ്പുവരുത്തുമെന്നും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യില്ലെന്നും നസ്രിയ വ്യക്തമാക്കിയിരുന്നു.

പക്ഷേ ഈ നലിപാടില്‍ നിന്ന് മറ്റെല്ലാ നടിമാരെയും പോലെ നസ്രിയയും മാറിയെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ധനുഷിന്റെ നായികയായി എത്തുന്ന ചിത്രത്തിന്റെ പുറത്തിറങ്ങിയ ചില സ്റ്റില്ലുകളാണ് വിവാദങ്ങള്‍ക്ക് കാരണമായി മാറിയിരിക്കുന്നത്. ചിത്രത്തില്‍ അല്‍പസ്വല്‍പം ഗ്ലാമര്‍ വേഷങ്ങളണിഞ്ഞാണ് നസ്രിയ എത്തുന്നതെന്നാണ് പ്രചാരണം.

നെയ്യാണ്ടിയെന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ നെറ്റില്‍ വന്നുകഴിഞ്ഞു. ഇത് ചൂണ്ടിക്കാട്ടി പലരും നസ്രിയയും മറ്റു പല നടിമാരുടെയും പാതയിലേയ്ക്ക് മാറുകയാണെന്ന് വാദിയ്ക്കുകയാണ്. പലപ്പോഴായി മതത്തിന്റെ പേരില്‍ നസ്രിയയ്‌ക്കെതിരെ സദാചാര പൊലീസുകാര്‍ രംഗത്തുവന്നിരുന്നു. മുസ്ലീം പെണ്‍കുട്ടികള്‍ സിനിമയില്‍ അഭിനയിക്കരുതെന്നും തലമറയ്ക്കാതെ പുറത്തിറങ്ങരുതുമെന്നുമെല്ലാമുള്ള തത്വങ്ങള്‍ പലരും നസ്രിയയുടെ ഫേസ്ബുക്കില്‍ പേജില്‍പ്പോലും പറയുന്നുണ്ട്.

ഇതുവരെയുള്ള എല്ലാ ആരോപണങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും നസ്രിയ വ്യക്തമായ മറുപടി നല്‍കിയിരുന്നു. ഇപ്പോള്‍ ഗ്ലാമര്‍ വേഷമണിയുന്നുവെന്ന വാര്‍ത്തകള്‍ക്കും നസ്രിയ വിശദീകരണവുമായി എത്തുമെന്ന് കരുതാം.

English summary
Critics pointing out the new stills of Naiyandi , Nazriya Nazim's new Tamil film and openioned that she is changed his stand over glamour roles.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam