പ്രാതലും അത്താഴവും ഹോം ഡെലിവറി കിട്ടുമോയന്ന് ഫഹദ്

By Lakshmi

മലയാളത്തിന്റെ പ്രിയ നായികയും പ്രേക്ഷകരുടെ പ്രിയയുവനായകന്റെ പ്രതിശ്രുത വധുവുമായ നസ്രിയ നസീമിന് പാചകം അറിയില്ലേ. അല്ലെങ്കില്‍പ്പിന്നെ ഫഹദ് ഫാസില്‍ എന്തിന് ഒരു പൊതുവേദിയില്‍വച്ച് അങ്ങനെ പറഞ്ഞു. കേട്ടവര്‍ കേട്ടവരെല്ലാം ചോദിയ്ക്കുകയും ആലോചിയ്ക്കുകയും ചെയ്യുന്നത് ഇതാണ്. നസ്രിയയ്ക്ക് ബ്രേക്ക് ഫാസ്റ്റ് മുതല്‍ ഡിന്നര്‍ വരെ ഹോം ഡെലിവറി നല്‍കുന്ന ഹോട്ടലിനോടാണ് താല്‍പര്യമെന്നാണ് ഫഹദ് പറഞ്ഞിരിക്കുന്നത്. അതും ഒരു ഹോട്ടലിന്റെ ഉത്ഘാടന വേളയില്‍.

അബുദാബിയില്‍ ഒരു ഹോട്ടല്‍ ഉത്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് തന്റെ ഭാവി വധുവിന് പ്രാതല്‍ മുതല്‍ ഡിന്നര്‍ വരെ വീട്ടിലെത്തിക്കുന്ന സര്‍വ്വീസുള്ള ഹോട്ടലുകളോടാണ് താല്‍പര്യമെന്ന് ഫഹദ് പറഞ്ഞത്. ഇത്തരത്തില്‍ ഒരു ഹോട്ടല്‍ നാട്ടിലുണ്ടോയെന്ന അന്വേഷത്തിലാണ് താനിപ്പോഴെന്നും ഫഹദ് പറഞ്ഞുകളഞ്ഞു.

Nazriya Nazim and Fahad Fazil


നസ്രിയ പാചകത്തില്‍ ഒരു വട്ടപ്പൂജ്യമാണെന്നുള്ള കാര്യംതന്നെയാണ് ഫഹദ് ഈ പ്രസ്താവനയിലൂടെ ഉദ്ദേശിച്ചതെന്നാണ് ഏവരും പറയുന്നത്. അല്ലെങ്കില്‍ അത്തരമൊരു പ്രയോഗത്തിന്റെ ആവശ്യമില്ലല്ലോയെന്നാണ് അവര്‍ ചോദിയ്ക്കുന്നത്.

എന്തായാലും കല്യാണം അടുത്തുവരുന്ന സമയത്ത് ഫഹദ് ഇങ്ങനെ പറഞ്ഞത് കേട്ടെങ്കിലും നസ്രിയ ഒന്ന് അടുക്കളയില്‍ കയറാന്‍ തുടങ്ങുമെന്ന് പ്രതീക്ഷിയ്ക്കാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X