»   » നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് മലയാളത്തില്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രത്യേകത ഇതാണ്!

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് മലയാളത്തില്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രത്യേകത ഇതാണ്!

By: Teresa John
Subscribe to Filmibeat Malayalam

നടി ഗീതു മോഹന്‍ദാസ് ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'മൂത്തോന്‍'. നിവിന്‍ പോളിയെ നായകനാക്കി നിര്‍മ്മിക്കുന്ന സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതിനിടെ ചിത്രത്തെ കുറിച്ച് പുതിയ വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുകയാണ്.

കന്നഡ സിനിമയ്ക്കും ക്രിക്കറ്റ് ലോകത്തിനും നഷ്ടമായത് വലിയൊരു കലാകാരനെയായിരുന്നു! 

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍ അതിനൊപ്പം സിനിമയെക്കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകളില്‍ ചിത്രത്തില്‍ ചില ഫാന്റസി ഘടങ്ങള്‍ ഉണ്ടെന്നാണ് പറയുന്നത്. അടുത്തൊരു അഭിമുഖത്തിനിടെ നിവിന്‍ പോളിയാണ് സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞത്. ഇതോടെ സിനിമയെ കാത്തിരുന്നവര്‍ക്ക് വലിയൊരു ആകാംഷ കൂടിയിരിക്കുകയാണ്.

Nivin Pauly team up with Amala Paul for Kayamkulam Kochunni
 nivin-pauly-geethu-mohandas-moothon-a-fantasy

തന്റെ സഹോദരനെ അന്വേഷിച്ച് പോവുന്ന ലക്ഷദ്വീപിലുള്ള ബാലന്റെ കഥയാണ് ചിത്രം പറയുന്നത്. സിനിമയ്ക്ക് വേണ്ടി പ്രമുഖ സംവിധായകന്റെ കീഴില്‍ നിവിന്‍ പോളി അഭിനയ പഠനത്തിന് പോയിരുന്നതും വാര്‍ത്തയായിരുന്നു. തന്റെ സിനിമ ആരാധകരെ തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കുമെന്ന് ഗീതു മോഹന്‍ദാസ് മുമ്പ് തന്നെ പറഞ്ഞിരുന്നു. എന്തായാലും ചിത്രം നിവിന്‍ പോളിയുടെ കരിയറിലെ തന്നെ മികച്ച ചിത്രമായിരിക്കുമെന്നാണ് വിലയിരുത്തല്‍.
English summary
Is Nivin Pauly-Geetu Mohandas's Moothon A Fantasy Film?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam