റൊമാനിയന്‍ താരത്തെ സല്‍മാന്‍ സ്വന്തമാക്കുമോ?

എന്നാല്‍ ഇപ്പോള്‍ സല്‍മാന്‍ ഇതിനെക്കുറിച്ച് ഒന്നും മുറിച്ച് പറയുന്നില്ല. ഗോവയില്‍ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിരക്കുകളാണ് താരമിപ്പോള്‍, ലുലിയയും ഗോവയില്‍ ഉണ്ടെന്നും ഇവര്‍ രണ്ടുപേരും ഒന്നിച്ച് സമയം ചെലവഴിക്കുന്നുണ്ടെന്നുമാണ് ഗോവയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
വീട്ടുകാരും കൂട്ടുകാരുമെല്ലാം സല്‍മാന്‍-ലുലിയ ബന്ധത്തിന് അനുകൂലമാണത്രേ. എല്ലാവര്‍ക്കും ഒരാവശ്യം മാത്രമേയുള്ളു, ഇത്തവണയെങ്കിലും സല്‍മാന്‍ വിവാഹിതനാകണം. എല്ലാവരും സല്‍മാനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുമുണ്ടത്രേ.
ഭായി ഈ ബന്ധത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. രണ്ട് വര്‍ഷത്തോളമായി ലുലിയയുമായുള്ള ബന്ധം തുടങ്ങിയിട്ട്. ആദ്യകാലത്തൊന്നും ആര്‍ക്കും ഇക്കാര്യം അറിയുമായിരുന്നില്ല. ഇപ്പോള്‍ അദ്ദേഹം എല്ലാവരോടും ഈ ബന്ധത്തെക്കുറിച്ച് പറയുന്നുണ്ട്. കേട്ടവരെല്ലാം ഭായിയോട് ലുലിയയെ കെട്ടാനാണ് പറയുന്നത്. പക്ഷേ കല്യാണത്തെക്കുറിച്ച് അദ്ദേഹം ഒന്നും പറയുന്നില്ല-സല്‍മാനുമായി ഏറെ അടുപ്പമുള്ള ഒരാള്‍ പറയുന്നു.
എന്തായാലും ഇനിയും അധികകാലം സല്‍മാന്‍ ബാച്ചിലറായി തുടരില്ലെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്.


Click it and Unblock the Notifications











