»   » രണ്ടാംവരവ് മഞ്ജുവിന് അണ്‍ലക്കിയാകുമോ?

രണ്ടാംവരവ് മഞ്ജുവിന് അണ്‍ലക്കിയാകുമോ?

Posted By:
Subscribe to Filmibeat Malayalam

മഞ്ജു വാര്യര്‍ സനിമയിലേയ്ക്ക് തിരിച്ചുവരന്നുവെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ പല അഭിപ്രായങ്ങളും പ്രേക്ഷകരില്‍ നിന്നുയര്‍ന്നിരുന്നു. ബഹുഭൂരിപക്ഷമാളുകളം മഞ്ജുവിന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്തപ്പോള്‍ ചിലര്‍ മഞ്ജു കുടുംബിനിയായി സന്തോഷത്തോടെ കഴിയണമെന്നും നേരത്തേ ചെയ്ത ചിത്രങ്ങളിലൂടെ മഞ്ജു എന്നും നല്ല നടിയായി ഓര്‍മ്മിക്കപ്പെടുമെന്നുമാണ് അഭിപ്രായപ്പെട്ടത്. മഞ്ജുവിന്റെ ഫേസ്ബുക്ക് പേജില്‍ത്തന്നെ പലരും ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ഭര്‍ത്താവ് ദിലീപിന് മഞ്ജു അഭിനയിക്കുന്നത് ഇഷ്ടമല്ലെന്നും ദിലീപിന്റെ ഇഷ്ടം നോക്കാതെയാണ് മഞ്ജു സിനിമയിലേയ്ക്ക് തിരിച്ചുവരാന്‍ തയ്യാറെടുത്തിരിക്കുന്നതെന്നുമുള്ള വാര്‍ത്തകള്‍ ഇപ്പോഴും സജീവമാണ്. ഈ വാര്‍ത്തകള്‍ തന്നെയായിരിക്കണം മഞ്ജു നല്ല ഭാര്യയും അമ്മയുമായി ജീവിയ്ക്കണമെന്നും സിനിമയിലേയ്ക്ക് തിരിച്ചുവരരുതെന്നുമുള്ള അഭിപ്രായങ്ങള്‍ക്ക് പിന്നില്‍. അതെന്തായാലും മഞ്ജുവിന്റെ തിരിച്ചുവവിന് പല തടസ്സങ്ങളും നേരിടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരിച്ചുവരവില്‍ മഞ്ജു ആദ്യം കരാറില്‍ ഒപ്പുവച്ച ചിത്രം രഞ്ജിത്തിന്റെ മോഹന്‍ലാല്‍ ചിത്രമാണ്. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വന്‍തുക നല്‍കിയാണ് മഞ്ജുവിനെ കരാര്‍ ചെയ്തതെന്നാണ് വിവരം. എന്നാല്‍ ഈ ചിത്രം മാറ്റിവെച്ചിരിക്കുകയാണെന്നാണ് ചലച്ചിത്രലോകത്തുനിന്നും ലഭിയ്ക്കുന്ന സൂചന. ആദ്യ ചിത്രം തന്നെ മാറ്റിവെയ്ക്കപ്പെട്ടത് മഞ്ജുവിന്റെ തിരിച്ചുവരവിലെ ഭാഗ്യമില്ലായ്മയെയാണ് കാണിയ്ക്കുന്നതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ഇതിനൊപ്പം മഞ്ജുവിന് ലഭിയ്ക്കന്ന പുതിയ അവസരങ്ങളെല്ലാം ദിലീപ് സ്വന്തം സ്വാധീനത്താല്‍ ഇല്ലാതാക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദിലീപുമായുള്ള ബന്ധത്തിന്റെ പേരില്‍ മമ്മൂട്ടി തന്റെ ചിത്രങ്ങൡലൊന്നും മഞ്ജുവിനെ നായികയാക്കേണ്ടെന്ന് തീരുമാനമെടുത്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മഞ്ജുവിനെ സ്വന്തം ചിത്രത്തില്‍ അഭിനയിപ്പിക്കുന്നുവെന്നതിന്റെ പേരില്‍ മോഹന്‍ലാലുമായി ദിലീപ് ഇടയുകയാണെന്നും കേട്ടു.

രഞ്ജിത്തിന്റെ ചിത്രം മാറ്റിവെയ്ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അണിയറക്കാര്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ചിത്രത്തിന്റെ പ്രാഥമിക പോസ്റ്റര്‍ ജോലികള്‍ പോലും പൂര്‍ത്തിയാകാത്തത് ആരാധകരില്‍ നിരാശയുണ്ടാക്കുന്നുണ്ട്. ഈ ചിത്രം മാറ്റിവെയ്ക്കുകയാണെങ്കില്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രമായിരിക്കും മഞ്ജുവിന്റെ തിരിച്ചുവരവ് ചിത്രമായി ആദ്യമെത്തുക. ചിത്രം യാഥാര്‍ത്ഥ്യമായാല്‍ത്തന്നെ പുത്തന്‍ താരങ്ങള്‍ക്കിടയില്‍ മഞ്ജുവിന് എത്രത്തോളം നിലനില്‍പ്പുണ്ടാകുമെന്നകാര്യം കാത്തിരുന്നുകാണാം.

English summary
Is the second turn plan is unlucky for actress Manju Warrier, we are doubting like this because of the news about her first movie, which was announced with Mohanlal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam