»   » മോഹന്‍ലാലിന്റെ ദൃശ്യത്തിന് രണ്ടാം ഭാഗം, ജീത്തു ജോസഫിന് പറയാനുള്ളത്

മോഹന്‍ലാലിന്റെ ദൃശ്യത്തിന് രണ്ടാം ഭാഗം, ജീത്തു ജോസഫിന് പറയാനുള്ളത്

Posted By: Rohini
Subscribe to Filmibeat Malayalam

പുലിമുരുകന്‍ എന്ന അത്ഭുതം സംഭവിയ്ക്കുന്നത് വരെ മലയാളത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രം മോഹന്‍ലാലിനെ നയകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം ആയിരുന്നു. മലയാളം കണ്ട ഏറ്റവും മികച്ച ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം!!

ദീപ്തി ഐപിഎസ്സിനെ പ്രസവിക്കാന്‍ നിര്‍ബന്ധിക്കുന്ന ബാലന്‍.. ഇതെന്തൊരു ശല്യം..ബേബി ചേട്ടന്‍ മതിയോ ആവോ?


ഏത് സാഹചര്യങ്ങളിലും കുടുംബത്തെ സംരക്ഷിച്ചു നില്‍ക്കുന്ന ഒരു ഗൃഹനാഥന്റെ കഥ പറഞ്ഞ ദൃശ്യം ഏറ്റെടുത്ത് വിജയിപ്പിച്ചത് കുടുംബ പ്രേക്ഷകരാണ്. ഈ ദൃശ്യത്തിന് രണ്ടാം ഭാഗം വരുന്നതായ വാര്‍ത്തകള്‍ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പരക്കുന്നു. സംവിധായകന് എന്താണ് പറയാനുള്ളത് എന്ന് നോക്കാം


പ്രചരിച്ച വാര്‍ത്തകള്‍

ദൃശ്യം എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നു എന്ന് ജീത്തു ജോസഫ് അറിയിച്ചു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. സെലക്‌സ് എബ്രഹാണാണ് രണ്ടാം ഭാഗത്തിന് തിരക്കഥ എഴുതുന്നത് എന്നും ജീത്തു തന്നെ ചിത്രം സംവിധാനം ചെയ്യും എന്നും കേട്ടു.


വാര്‍ത്ത നിഷേധിച്ച് ജീത്തു

എന്നാല്‍ ഈ പ്രചരിയ്ക്കുന്ന വാര്‍ത്ത സംവിധായകന്‍ ജീത്തു ജോസഫ് നിഷേധിച്ചു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ വാര്‍ത്തയും സത്യവുമായി യാതൊരു ബന്ധവുമില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കി


ദൃശ്യം എന്ന ചിത്രം

ജീവിതത്തില്‍ വന്നു ചേരുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്ന കുടുംബ ബന്ധത്തിന്റെ കഥയാണ് ദൃശ്യം പറഞ്ഞത്. സമീപകാലത്ത് ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രമാണ് ദൃശ്യം. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും ചിത്രം മികച്ച വിജയം നേടി.


പ്രേക്ഷകരുടെ പേടിച്ചത്

വളരെ കഷ്ടപ്പെട്ടാണ് ജോര്‍ജ്ജ് കുട്ടിയും കുടുംബവും ഐജിയുടെ മകനെ കൊന്ന രഹസ്യം മറച്ചുവച്ചത്. ഇനി അത് കുത്തിപ്പൊക്കാന്‍ വേണ്ടിയാണോ രണ്ടാം ഭാഗം ഒരുക്കുന്നത് എന്ന പേടി ജനങ്ങള്‍ക്കുണ്ടായിരുന്നു. അതിനപ്പുറത്തെ പേടി, രണ്ടാം ഭാഗം ചെയ്ത് ഒന്നാം ഭാഗത്തിന്റെ പേര് കളയുമോ എന്നായിരുന്നു. അങ്ങനെ പേര് പോയ ഒത്തിരി മലയാള സിനിമകള്‍ ഇവിടെയുണ്ടേ..?


കഥാപാത്രങ്ങള്‍

വര്‍ഷങ്ങള്‍ക്ക് ശേഷം മീനയും മോഹന്‍ലാലും ഒന്നിച്ച ചിത്രമാണ് ദൃശ്യം. സിദ്ദിഖ്, ആശ ശരത്ത്, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, ഷാജോണ്‍ തുടങ്ങിയവരുടെ ശക്തമായ പിന്തുണയും ദൃശ്യത്തിന്റെ വിജയത്തിന് കാരണമാണ്.English summary
Is A Sequel To Mohanlal's Drishyam On Cards? Jeethu Joseph Answser

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam