ഐറ്റം നമ്പറുമായി ഷക്കീലയെത്തുമോ?
തെന്നിന്ത്യയില്‍ വീണ്ടും ഷക്കീല യുഗത്തിന് തുടക്കം കുറിയ്ക്കുകയാണോ. ആത്മകഥയിലൂടെ പലവെളിപ്പെടുത്തലുകളും നടത്തിക്കൊണ്ട് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയ ഷക്കീല തിരിച്ചെത്താന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ പലഭാഷകളിലായി വ്യത്യസ്തമായ ചില റോളുകളില്‍ അഭിനയിക്കുന്ന ഷക്കീല ഐറ്റം നമ്പറുമായി എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. കന്നഡയിലെ പത്തറഗിത്തിയെന്ന ചിത്രത്തിലാണ് ഷക്കീല ഐറ്റം നമ്പറുമായി എത്തുന്നതെന്നാണ് സൂചന.
ശ്രീകാന്ത് പ്രജു പൂവിയ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ചില മികച്ച ഡയലോഗുകളും താരത്തിനുണ്ടെന്നാണ് അറിയുന്നത്. ഷക്കീലയുടെ ഐറ്റം നമ്പര്‍ എന്ന പറയുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ പലതരത്തിലാകും. എന്നാല്‍ അത്തരത്തിലൊരു ചൂടന്‍ ഐറ്റം നമ്പറായിരിക്കില്ല ഇതെന്നാണ് സൂചന. സാരിയും മറ്റുമണിഞ്ഞ് മാന്യമായ വേഷത്തിലായിരിക്കും ഷക്കീലയുടെ പ്രകടനമെന്നാണ് കേള്‍ക്കുന്നത്.

കന്നഡത്തില്‍ ഇതിനകം തന്നെ ഏറെ ചിത്രങ്ങളില്‍ ഷക്കീല അഭിനയിച്ചിട്ടുണ്ട്. ഇവയില്‍ മിക്കതും കോമഡി വേഷങ്ങളായിരുന്നു. മലയാളത്തിലുണ്ടായ ഷക്കീല തരംഗത്തിന് ശേഷം രംഗവിട്ട താരം ഇപ്പോള്‍ കോമഡിവേഷങ്ങളിലൂടെയാണ് തിരിച്ചെത്തുന്നത്.


Click it and Unblock the Notifications