For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാനസിക പ്രശ്നങ്ങൾ മൂലം ചികിത്സയിൽ, സിനിമാ ചടങ്ങ് ഒഴിവാക്കി?; ഒടുവിൽ പ്രതികരിച്ച് ശ്രുതി ഹാസൻ

  |

  തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് സുപരിതയാണ് നടി ശ്രുതി ഹാസൻ. മറ്റ് താരപുത്രിമാരിൽ നിന്ന് വ്യത്യസ്തമായി കമൽ ഹാസന്റെ മകൾ എന്ന ലേബലിൽ നിന്നും മാറി കരിയറിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് ശ്രുതി ഹാസൻ. ​ഹിന്ദി സിനിമയിലാണ് തുടക്കം കുറിച്ചതെങ്കിലും നടിക്ക് കരിയർ വളർത്താനായാത് തെന്നിന്ത്യൻ സിനിമകളിലാണ്.

  തമിഴ്, തെലുങ്ക് സിനിമകളിലെ മുൻ നിര നായിക നടി ആയ ശ്രുതി പ്രതിഫലക്കാര്യത്തിലും മുന്നിലാണ്. കരിയറിൽ ഉയർച്ച താഴ്ചകൾ വന്ന ശ്രുതിക്ക് ഇപ്പോൾ സിനിമകളിൽ കൈ നിറയെ അവസരമുണ്ട്. തെലുങ്കിൽ വാൽട്ടാർ വീരയ്യ, വീര സിം​ഹ റെഡി, സലാർ എന്നിവയാണ് നടിയുടെ പുതിയ സിനിമകൾ. ഇതിൽ സലാറിന്റെ ചിത്രീകരണം പൂർത്തിയായിട്ടില്ല.

  Also Read: അജിത് സിനിമയ്ക്ക് ഒപ്പമിറങ്ങിയ വിജയ് പടത്തിന് ആളില്ല; കലിപ്പായ നടൻ, പിന്നീട് സംഭവിച്ചത്!, നിർമ്മാതാവ് പറയുന്നു

  നന്ദമൂരി ബാലകൃഷ്ണയ്ക്കൊപ്പം അഭിനയിച്ച വീര സിംഹ റെഡി, ചിരഞ്ജീവിക്കൊപ്പം അഭിനയിച്ച വാൽട്ടാർ വീരയ്യ എന്നിവയാണ് ശ്രുതി ഹാസന്റെ റിലീസ് ചെയ്ത സിനിമകൾ. തെലുങ്കിലെ രണ്ട് സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പവും അഭിനയിച്ച സിനിമകൾ ഒരേസമയം പുറത്തിറങ്ങിയിരിക്കുകയാണ്. അതിനാൽ തന്നെ തെലുങ്ക് മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ് ശ്രുതി ഹാസൻ. ‌

  ഇപ്പോഴിതാ തനിക്കെതിരെ വന്ന വ്യാജ വാർത്തയ്ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് ശ്രുതി ​ഹാസൻ. വാൽട്ടാർ വീരയ്യ എന്ന സിനിമയുടെ പ്രീ ലോഞ്ച് ഇവന്റിൽ ശ്രുതി ഹാസൻ പങ്കെടുത്തിരുന്നില്ല. ഇത് എന്ത് കൊണ്ടാണെന്ന് സംബന്ധിച്ച് പല തരം അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

  നടി മാനസികമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും ചികിത്സ തേടുകയുമാണെന്നായിരുന്നു ഒരു റിപ്പോർട്ട്. ഇതിനെതിരെ രൂക്ഷമായാണ് ശ്രുതി ഹാസൻ പ്രതികരിച്ചിരിക്കുന്നത്. തനിക്ക് മാനസിക പ്രശ്നമല്ല പനി ആയിരുന്നെന്ന് നടി വ്യക്തമാക്കി.

  Also Read: '​ഗർഭിണിയായിരിക്കെ വയർ മറച്ച് ഷൂട്ടിനെത്തി; ദിലീപേട്ടൻ തന്ന കെയർ; കുറ്റക്കാരനാണെന്ന് തോന്നുന്നില്ല'; വീണ

  'ഇത് പോലുള്ള തെറ്റായ വിവരങ്ങളും ഇത്തരം വിഷയങ്ങളുടെ അമിതമായ നാടകീയ വൽക്കരണവും അശ്രദ്ധമായ കൈകാര്യം ചെയ്യലും ആണ് മാനസിക ആരോ​ഗ്യത്തെക്കുറിച്ച് സംസാരിക്കാൻ ആളുകളെ ഭയപ്പെടുത്തുന്നത്. അത് നടക്കില്ല'

  'ഞാൻ എപ്പോഴും മാനസികാരോ​ഗ്യത്തെക്കുറിച്ച് സംസാരിക്കും. എല്ലാ തരത്തിലും സ്വയം ശ്രദ്ധ നൽകുന്നതിനെ ഞാൻ പ്രോത്സാഹിപ്പിക്കും. എനിക്ക് വൈറൽ പനി ആയിരുന്നു. ഇനി നിങ്ങൾക്ക് അത്തരം പ്രശ്നം വരികയാണെങ്കിൽ തെറാപിസ്റ്റിനെ കാണിക്കൂ, ശ്രുതി ഹാസൻ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചതിങ്ങനെ'

  നേരത്തെ തനിക്ക് പിസിഒഎസ് ഉള്ള കാര്യം ശ്രുതി ഹാസൻ തുറന്ന് പറഞ്ഞിരുന്നു. ആർത്തവ സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാൻ മടിക്കേണ്ടതില്ലെന്നും വണ്ണം വെക്കൽ, മൂഡ് സ്വിം​ഗ്സ്, മുടി കൊഴിച്ചിൽ, മുഖക്കുരു തുടങ്ങിയ നിരവധി പ്രശ്നങ്ങൾ സ്ത്രീകൾ അനുഭവിക്കുന്നുണ്ടെന്നും ശ്രുതി ഹാസൻ പറഞ്ഞു.

  കരിയറിൽ തുടക്ക കാലത്ത് പ്ലാസ്റ്റിക് സർജറിയുടെ പേരിൽ ഏറെ വിമർശനങ്ങൾ ശ്രുതി ഹാസന് നേരെ വന്നിരുന്നു. എന്നാൽ ഇതിന് ശ്രുതി മറുപടി നൽകി.

  പ്ലാസ്റ്റിക് സർജറി ചെയ്ത കാര്യം താൻ മറച്ച് വെക്കാതെ തുറന്ന് പറയുന്നുണ്ട്. നോസ് ജോബ് ചെയ്തത് സൗന്ദര്യം കൂട്ടാനല്ല. തന്റെ മൂക്കിന് പരിക്ക് പറ്റിയത് മൂലമാണ്. അതേസമയം ചുണ്ടുകൾക്ക് ലിപ് ഫില്ലറുകൾ ഉപയോ​ഗിച്ചിട്ടുണ്ട്. തന്റെ ചുണ്ട് സ്വയം ഇഷ്ടമല്ലായിരുന്നു. ലിപ് ഫില്ലറുകളോട് ഭ്രമം തോന്നിയ ഒരു കാലഘട്ടം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതില്ലെന്നും ശ്രുതി ഹാസൻ വ്യക്തമാക്കി.

  Read more about: shruti haasan
  English summary
  Is Shruti Haasan Has Mental Problems? Actress Came Up With Clarifications
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X