ചിമ്പു ചുംബിച്ചത് പ്രശസ്തയായ മലയാളി നടിയെ?
ചെന്നൈ: ഒരാഴ്ചയോളമായി സോഷ്യല്‍ സൈറ്റുകളില്‍ പ്രചരിക്കുന്ന തമിഴ് നടന്‍ ചിമ്പുവിന്റെ ചുംബന രംഗ വിവാദത്തില്‍ പുതിയ വഴിത്തിരിവ്. അവ്യക്തമായ ചുംബന വീഡിയോയില്‍ ചിമ്പുവിന് ഒപ്പമുണ്ടായിരുന്നത് കന്നട നടി ഹര്‍ഷിക ആയിരുന്നു എന്നാണ് പ്രചരിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ ചിമ്പുവിനൊപ്പമുണ്ടായിരുന്നത് പ്രശസ്തയായ ഒരു മലയാളി നടി ആയിരുന്നെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്ത.
ക്വാലലംപൂരില്‍ കഴിഞ്ഞയാഴ്ച നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങിനിടെ ഹോട്ടല്‍ ലോബിയില്‍വെച്ച് ചിംമ്പു ഒരു സ്ത്രീയെ ചുംബിക്കുന്നതായാണ് സിസിടിവി പുറത്തുവന്നത്. വീഡിയോയില്‍ പതിഞ്ഞവരുടെ മുഖങ്ങള്‍ അവ്യക്തമായിരുന്നു. തങ്ങളല്ല വീഡിയോയില്‍ ഉള്ളതെന്ന് ചിമ്പുവും ഹര്‍ഷികയും പറഞ്ഞെങ്കിലും പാപ്പരാസികള്‍ വിടാന്‍ ഒരുക്കമല്ല.

ഹര്‍ഷികയെ ഒഴിവാക്കിയാലും ചുംബന രംഗത്തെ പുരുഷന്‍ ചിമ്പു തന്നെയാണെന്നാണ് അവരുടെ വാദം. തമിഴിലും മലയാളത്തിലും തിരക്കുള്ള നടിയാണ് ചിമ്പുവിനൊപ്പമുള്ള സ്ത്രീയെന്ന് സംശയിക്കുന്നതായും അവര്‍ പറയുന്നു. ക്വാലാലംപൂരില്‍ അവാര്‍ഡ് ചടങ്ങിനെത്തിയ നടിമാരെക്കുറിച്ചുള്ള പഠനത്തിലാണ് ഇപ്പോള്‍ പാപ്പരാസികള്‍.
പ്രണയത്തിന്റെ കാര്യത്തിലും ചുംബനത്തിലും ചിമ്പുവിനെ കടത്തിവെട്ടാന്‍ തമിഴില്‍ മറ്റൊരു നടനില്ലെന്നാണ് വെപ്പ്. നടിമാരെ ആകര്‍ഷിക്കുന്നതില്‍ ചിമ്പുവിന് പ്രത്യേക വിരുതുമുണ്ട്. മലയാളി സുന്ദരി നയന്‍താരയുമായും, തമിഴ് ഗ്ലാമര്‍ താരം ഹന്‍സികയുമായും ചിമ്പുവിനുണ്ടായിരുന്ന അടുപ്പം ചിത്രങ്ങള്‍ സഹിതം നടന്‍ തന്നെ പുറത്തുവിട്ടിരുന്നു.


Click it and Unblock the Notifications











