»   » നടി സിന്ധു മേനോന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന്

നടി സിന്ധു മേനോന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന്

Posted By:
Subscribe to Filmibeat Malayalam

പ്രശസ്ത തെന്നിന്ത്യന്‍ നടി സിന്ധു മേനോന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. അമിതമായി ഉറക്കഗുളികള്‍ കഴിച്ചാണ് സിന്ധു ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്നാണ് സ ൂചന.

വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സിന്ധുവിനെ വടപഴനിയിലെ സൂര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഐസിയുവില്‍ കഴിയുന്ന സിന്ധിവിന്റെ നില അല്‍പം ഗുരതരമാണെന്നും സൂചനയുണ്ട്. സിന്ധു ആത്മഹത്യയ്ക്ക് ശ്രമിക്കാനുണ്ടായ കാരണം എന്തെന്ന് വ്യക്തമല്ല. വിരുകംപാക്കം പൊലീസ് സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.

മലയാളിയായ സിന്ധു കര്‍ണാടകത്തിലാണ് ജനിച്ചത്. തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രശ്മി എന്ന കന്നച ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സിന്ധി ഉത്തമന്‍ എന്ന ചിത്രത്തിലൂടെയാണ് മമലയാളത്തില്‍ എത്തിയത്.

2010ല്‍ യുകെയിലെ ഐടി മേഖലയില്‍ ജോലിചെയ്യുന്ന ഡൊമിനിക് പ്രഭുവിനെ വിവാഹം കഴിച്ചതില്‍പ്പിന്നെ സിന്ധു അഭിനയരംഗത്ത് സജീവമല്ല.

English summary
According to various reports Actress Sindhu Menon is admitted in a private hospital in Chennai after she attempted suicide by consuming excess sleeping pills.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam