പൂച്ചാണ്ടിയായി സൂര്യ; ഒപ്പം നയന്‍സും എമിയും
സൂര്യയെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പൂച്ചാണ്ടിയെന്ന് പേരിട്ടു. ഹൊറര്‍ കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ നയന്‍താരയും എമി ജാക്‌സണുമാണ് നായികമാരായി എത്തുന്നത്. ചിത്രത്തില്‍ സൂര്യ ഭൂതമായിട്ടാണ് വേഷമിടുന്നത് എന്നാണ് സൂചന. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്.
വെങ്കട് പ്രഭുവൊരുക്കുന്ന സൂര്യച്ചിത്രം കോമഡി ത്രില്ലറായിരിക്കുമെന്നത് ആരാധകരില്‍ നിരാശയുണ്ടാക്കിയിട്ടുണ്ട്. സൂര്യയില്‍ നിന്നും ആക്ഷന്‍ ത്രില്ലര്‍ പ്രതീക്ഷിയ്ക്കുന്ന ആരാധകരാണ് നിരാശയിലായിരിക്കുന്നത്. മാത്രമല്ല നേരത്തേ സൂര്യ അഭിനയിച്ച മായാവി എന്ന ചിത്രം വലിയ പരാജയമായിരുന്നുവെന്നതും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്നാല്‍ വളരെ രസകരമായ രീതിയിലായിരിക്കും വെങ്കട് പ്രഭു പൂച്ചാണ്ടി ഒരുക്കുന്നത് എന്നാണ് സൂചന. നയന്‍താരയും എമി ജാസ്‌കണും ചിത്രത്തിന് ഇരട്ടിമധുരം പകരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
തമിഴകത്ത് പൂച്ചാണ്ടിയെന്ന വാക്കിന് പ്രേതം ഭൂതം എന്നെല്ലാമാണ് അര്‍ത്ഥം. കൊച്ചുകുട്ടികളെ പേടിപ്പിക്കാനായി മുതിര്‍ന്നവര്‍ പറയുന്ന ഒരു സാങ്കല്‍പ്പിക കഥാപാത്രമാണിത്.


Click it and Unblock the Notifications











